ചങ്ങനാശേരി നഗരസഭ അധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയം പാസായി; യുഡിഎഫിന് ഭരണം നഷ്ടം

Mail This Article
ചങ്ങനാശേരി ∙ ചങ്ങനാശേരിയിൽ യുഡിഎഫിനു ഭരണ നഷ്ടം. എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. നഗരസഭാധ്യക്ഷ സന്ധ്യ മനോജ് പുറത്ത്. എൽഡിഎഫിലെ 16 അംഗങ്ങൾക്കു പുറമെ രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
യുഡിഎഫ് വിപ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17ാം വാർഡ് അംഗവുമായ രാജു ചാക്കോ, 33ാം വാർഡ് അംഗവും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവരാണ് വോട്ട് ചെയ്തത്. 37 അംഗ കൗൺസിലാണു ചങ്ങനാശേരിയിലേത്. മറ്റ് യുഡിഎഫ് അംഗങ്ങളും, ബിജെപിയും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നു വിട്ടു നിന്നു.
Content Highlights: Changanassery Municipality, No Confidence Motion