ADVERTISEMENT

ബത്തേരി∙ വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ പന്തല്ലൂരിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ വനപാലക സംഘത്തിന്‍റെ വാഹനത്തിന് നേരെ കൊമ്പന്റെ ആക്രമണം. ആന വനപാലകരുടെ വാഹനം കുത്തിമറിച്ചിട്ടു. ആന ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ ചേർന്നാണ് ആനയെ തുരത്തി വനപാലകരെ രക്ഷിച്ചത്. 

പന്തല്ലൂർ– ഉപ്പട്ടി റോഡിൽ തൊണ്ടിയാളത്താണ് ഒറ്റയാൻ ഇറങ്ങിയത്. റോഡിൽ നിന്ന ആന വനംവകുപ്പ് വാഹനത്തിനുനേരെ പാഞ്ഞടുത്ത് ജീപ്പ് കുത്തിമറിച്ചിടുകയായിരുന്നു. ജീവനക്കാർ ജീപ്പിനുള്ളിൽ കുടുങ്ങി. നാട്ടുകാർ ബഹളംവച്ച് ആനയെ തുരത്തുകയായിരുന്നു. പിന്നീട് വാഹനം ഉയർത്തി വനംവകുപ്പ് ജീവനക്കാരെ രക്ഷപ്പെടുത്തി. നെല്ലാക്കോട്ടയിൽ ഇതിനകം നാല് വാഹനങ്ങൾ ആക്രമിച്ച ആന കഴിഞ്ഞയാഴ്ച ചേരമ്പാടിയിൽ വനം വകുപ്പിന്‍റെ വാഹനവും ആക്രമിച്ചു. ആന വാഹനങ്ങൾ ആക്രമിക്കുന്നത് പതിവായതിനാൽ യാത്രക്കാർ ഭീതിയിലാണ്. മലയാളികൾ ഏറെയുള്ള സ്ഥലമാണ് പന്തല്ലൂർ.

English Summary:

Wild Elephant Attack: A wild elephant attacked and overturned a Forest Department vehicle in Pandalur Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com