പിൻഗാമിയാകാൻ സെയ്ഫ് അൽ ആദിൽ; ഉസാമ ബിൻ ലാദന്റെ മുൻ സുരക്ഷാമേധാവി
Mail This Article
കാബൂൾ ∙ സവാഹിരി കൊല്ലപ്പെട്ടതോടെ അൽ ഖായിദയുടെ നേതൃപദവിയിലെത്തുന്നത് സ്ഥാപകനേതാവു കൂടിയായ സെയ്ഫ് അൽ ആദിലെന്നു സൂചന. ഈജിപ്തുകാരനായ മുൻ സൈനിക ഉദ്യോഗസ്ഥൻ 1980 കളിൽ മക്തബ് അൽ ഖിദ്മത് എന്ന സംഘടനയിലൂടെയാണ് പേരെടുത്തത്. ഈജിപ്ഷ്യൻ ഇസ്‌ലാമിക ജിഹാദ് വഴി സവാഹിരിയുമായും ഉസാമ ബിൻ ലാദനുമായും അടുത്തു. ഉസാമയുടെ സുരക്ഷാ മേധാവിയായി.
സൊമാലിയയിലെ മൊഗദിഷുവിൽ യുഎസ് സൈനികർക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 1993 മുതൽ യുഎസിന്റെ നോട്ടപ്പുള്ളിയാണ്. അന്ന് അദ്ദേഹത്തിന് 30 വയസ്സ്. സൊമാലിയ ആക്രമണത്തിനു ശേഷം അൽ ആദിലിന്റെ താവളം ഇറാനാണ്.
English Summary: Saif al Adel may become successor to Ayman al- Zawahiri