പാൽപ്പൊടി കൊണ്ട് ഗുലാബ് ജാമുൻ
Mail This Article
×
വായിലിട്ടാൽ അലിഞ്ഞുപോകുന്ന ഗുലാബ് ജാമുൻ പാൽ പൊടി കൊണ്ട് വളരെ എളുപ്പം ഉണ്ടാക്കാം.
ചേരുവകൾ
പഞ്ചസാര പാനി
- വെള്ളം -1.5 കപ്പ്
- പഞ്ചസാര -1 കപ്പ്
- നാരങ്ങ നീര് - 1/2 ടീസ്പൂൺ
- ഏലയ്ക്ക -3 എണ്ണം
ജാമുൻ
- പാൽ പൊടി -1/2 കപ്പ്
- മൈദ - 1 ടേബിൾ സ്പൂൺ
- റവ - 1 ടീസ്പൂൺ
- ബേക്കിങ് സോഡ - ഒരു നുള്ള്
- നെയ്യ് - 1 ടേബിൾ സ്പൂൺ
- പാൽ - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- ചുവട് കട്ടിയുള്ള പാത്രത്തിൽ 1.5 കപ്പ് വെള്ളം ഒഴിക്കുക, 1 കപ്പ് പഞ്ചസാര ,ഏലയ്ക്ക എന്നിവ ചേർത്ത് 8-10 മിനിറ്റ് വരെ മീഡിയം തീയിൽ തിളപ്പിക്കുക. ചെറുതായി ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.
- ഒരു ബൗളിൽ പാൽപ്പൊടി, മൈദ, റവ, നെയ്യ് , പാൽ എന്നിവ ചേർത്ത് കുഴച്ചെടുക്കുക. കയ്യിൽ അല്പം എണ്ണ തേച്ച് കുഴച്ച മാവിൽ നിന്ന് അൽപ്പം എടുത്ത് പൊട്ടി പോകാതെ ചെറിയ ഉരുളകൾ ആക്കുക. ചൂടായ എണ്ണയിലേക്ക് 3-4 ഉരുളകൾ ഇട്ട് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ ചെറിയ തീയിൽ വറുത്തെടുക്കുക. വറുത്തെടുത്ത ജാമുൻ ചൂട് പഞ്ചസാര ലായനിയിൽ ഇടുക. കുറഞ്ഞത് 2 മണിക്കൂർ ജാമുൻ പഞ്ചസാര ലായനിയിൽ വയ്ക്കണം.
English Summary: Gulab Jamun Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.