വർഷം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാൻ മരുന്ന് കഞ്ഞി

Mail This Article
×
വർഷം മുഴുവൻ ആരോഗ്യം സമ്പാദിക്കാനായി കർക്കിടകമാസം വിനിയോഗിക്കുന്നത് ഒരു ശീലമാണ്. ആരോഗ്യകരമായ ഔഷധക്കഞ്ഞി അഥവാ മരുന്നുകഞ്ഞി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- ഉണക്കലരി - 1 കപ്പ്
- കടുക് - 1 ടീസ്പുൺ
- ഉലുവ - 1½ ടീസ്പുൺ
- അയമോദകം - 1 ടീസ്പുൺ
- ജീരകം - 1 ടീസ്പുൺ
- എള്ള് - 1 ടീസ്പുൺ
- മരുന്ന് പൊടി - 3½ടീസ്പുൺ
- ആശാളി - 1 ടേബിള്‍സ്പ്പുൺ
- തേങ്ങ - ¼ കപ്പ്
- ചെറുപയർ - ¼ കപ്പ്
- മുതിര - 2 ടേബിൾസ്പ്പൂൺ
- മഞ്ഞൾപ്പൊടി - ½ ടീസ്പുൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കടുക്, ഉലുവ, അയമോദകം, ജീരകം,എള്ള്, മരുന്നു പൊടി എന്നിവ വെള്ളത്തിൽ കുതിർത്ത് അല്പം തേങ്ങയും കൂടി ചേർത്ത് അരച്ചെടുക്കുക.
- കഴുകി കുതിർത്ത് ഉണക്കലരി ചെറുപയർ, മുതിര ,അരച്ച മരുന്നുകളുടെ കൂട്ടും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കുക.
- വേവിച്ച് കഞ്ഞിയുടെ കട്ടി കുറയ്ക്കാൻ ചൂടുവെള്ളമോ തേങ്ങപാലോ ചേർത്ത് ശേഷം കുതിർത്തു വച്ചിരിക്കുന്ന ആശാളി കൂടി ചേർത്ത് ചൂടോടെ കഴിക്കുക.
(ശ്രദ്ധിക്കാൻ: മരുന്ന് പൊടി തയാറാക്കാനായി മുക്കൂറ്റി, വള്ളിയുഴിഞ്ഞ, കുറുന്തോട്ടി, തൊട്ടാവാടി എന്നിവയുടെ വേരും തണ്ടും ഇലയും ചതച്ച് ഉണക്കുക അതോടൊപ്പം പ്ലാവില ഞെട്ട് ആടലോടകത്തിൻറെയും കൊട്ടക്കയുടെയും ഇലകൂടി ഉണക്കിപ്പൊടിച്ച് വെള്ളവും വായുവും കടക്കാതെ സൂക്ഷിക്കുക.)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.