ഇനി കുഴയ്ക്കുകയും പരത്തുകയും വേണ്ട, അല്ലാതെയും പൂരി ഉണ്ടാക്കാം
Mail This Article
പൂരിയും കിഴങ്ങു കറിയും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. മാവ് പാകത്തിന് കുഴച്ച് പരത്തിയെടുത്താൽ നല്ല രീതിയിൽ തന്നെ ചൂടായ എണ്ണയിൽ പൂരി പൊന്തി വരും. പരത്തുമ്പോൾ കനം ഒത്തിരി കുറയാൻ പാടില്ല. ഇനി അരിപ്പൊടി കൊണ്ട് പൂരി ഉണ്ടാക്കിയാലോ? കുഴയ്ക്കുകയും പരത്തുകയും ഒന്നും വേണ്ട, ഈസിയായി തയാറാക്കാം. കുട്ടികൾക്കടക്കം എല്ലാവർക്കും ഇഷ്ടമാകും വെറൈറ്റി പലഹാരം.
ചേരുവകൾ
പച്ചരി -1 1/2 കപ്പ് (2 മണിക്കൂർ കുതിർത്തത് )
ചോറ് -1/2 കപ്പ്
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് വെള്ളം
ഉണ്ടാക്കുന്ന രീതി
രണ്ടു മണിക്കൂർ കുതിർത്ത പച്ചരി വെള്ളം കളഞ്ഞു മിക്സർ ജാറിൽ എടുത്ത് ചോറ് ആവശ്യത്തിനുള്ള വെള്ളം ഉപ്പ് ചേർത്ത് അരച്ചെടുക്കുക.
എണ്ണ നന്നായി ചൂടായ ശേഷം ഒരു തവി ഉപയോഗിച്ച് മാവ് കോരി ഒഴിക്കുക. പൂരി നന്നായി പൊന്തി വരും. തിരിച്ചും ഇട്ടു ചുട്ടെടുക്കുക.
നല്ല സ്വാദിഷ്ടമായ റൈസ് പൂരി റെഡി. കുട്ടികൾ വരെ ഒത്തിരി ഇഷ്ടപ്പെട്ടു കഴിച്ചു കൊണ്ടിരിക്കും ഈ റൈസ് പൂരി.
English Summary: Easy and Simple Rice Flour Puri Recipe