ഇങ്ങനെയും സാമ്പാറോ? പരിപ്പും പച്ചക്കറികളും വേണ്ട സിംപിളായി തയാറാക്കാം
Mail This Article
ഇഡ്ഡലിയുടെയും ദോശയുടെയും കൂട്ട്കെട്ട് സാമ്പാറും ചമ്മന്തിയുമാണ്. പരിപ്പും പച്ചക്കറികളും ഒരുമിച്ച് വെന്ത് പാകമാകുന്ന സാമ്പാർ എല്ലാവർക്കും ഇഷ്ടമാണെങ്കിലും കുട്ടികൾ പച്ചക്കറികളോട് ഇത്തിരി അകലം പാലിക്കും. സാമ്പാറിലെ കഷ്ണങ്ങളെല്ലാം എടുത്തു കളയും. ഇനി പച്ചക്കറികൾ ഇല്ലാതെയും എളുപ്പവഴിയിൽ ഒരു സാമ്പാർ തയാറാക്കിയാലോ? പച്ചക്കറികൾ കഴിക്കാത്തവർക്കും ഇഷ്ടപ്പെടും.
ചേരുവകൾ
∙തക്കാളി– 1എണ്ണം
∙ചെറിയ ഉള്ളി – ഒരു പിടി
∙ഉപ്പ്– ആവശ്യത്തിന്
∙കായപ്പൊടി– ഒരു നുള്ള്
∙ഉലുവ– ഒരു നുള്ള്
∙ഉണക്കമുളക്– 2 എണ്ണം
∙വെളിച്ചെണ്ണ– ആവശ്യത്തിന്
∙പച്ചമുളക്– 2 എണ്ണം
∙കടുക്– കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
തക്കാളിയും ചെറിയ ഉള്ളിയും പച്ചമുളകും ഉപ്പും സാമ്പാർ പൊടിയും ഇത്തിരി വെള്ളവും ചേർത്ത് കുക്കറിൽ വച്ച് വേവിക്കാം. വെന്ത് പാകമായ തക്കാളിയും ഉള്ളിയും ചേർന്ന കൂട്ട് ചൂടാറിയതിനു ശേഷം മിക്സിയിൽ അരച്ചെടുക്കാം. ശേഷം അടുപ്പിൽ പാൻ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവായും കറിവേപ്പിലയും ഉണക്കമുളകും വേണമെങ്കിൽ മുളക്പൊടി ചേർക്കാം. നന്നായി മൂക്കുമ്പോൾ അരച്ച് വച്ച തക്കാളി കൂട്ടിലേക്ക് ചേർക്കാം. നന്നായി ഇളക്കി ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കറി ചെറിയ തീയിൽ ചൂടാക്കാം. ഇഡ്ഡലിയ്ക്കും ദോശയ്ക്കും സൂപ്പറാണ്.
English Summary: Easy Sambar Recipe