ADVERTISEMENT

ദുബായ്∙ ഗൾഫ് മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്ന പ്രമുഖ കമ്പനിയായ അമാനത് ഹോൾഡിങ്സിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയോഗിച്ചു. 250 കോടി ദിർഹത്തിന്റെ (5664 കോടി രൂപ) മൂലധനമുള്ള അമാനത്തിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയാണ് ഡോ. ഷംഷീർ. 

യുഎഇയിലെ കേംബ്രിജ് മെഡിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, സൗദി ജിദ്ദയിലെ സുകൂൺ, അൽ-മലാക്കി സ്‌പെഷലിസ്റ്റ് ഹോസ്പിറ്റൽ, പ്രമുഖ ഉന്നത വിദ്യാഭ്യാസ ദാതാക്കളായ നെമ ഹോൾഡിങ്, മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി ദുബായ് ക്യാംപസ്, ദുബായിലുള്ള നോർത്ത് ലണ്ടൻ കൊളീജിയറ്റ് സ്കൂളിന്റെ റിയൽ എസ്റ്റേറ്റ് ആസ്തികൾ എന്നിവ കമ്പനിയുടെ കീഴിലാണ്. 

ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ.

English Summary:

Dr. Shamsheer Vayil is the Chairman of Amanat Holding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com