ADVERTISEMENT

സൂറിക് ∙ ഫുട്ബോൾ ഗ്ലോബൽ പ്ലെയേഴ്സ് അസോസിയേഷനായ ഫിഫ്പ്രൊയുടെ ലോക ഇലവനിൽ അർജന്റീന താരം ലയണൽ മെസ്സിയില്ല. 20 വർഷത്തിനിടെ ആദ്യമായാണ് മെസ്സിയില്ലാത്ത ലോക ഇലവ‍ൻ ഫിഫ്പ്രൊ പ്രഖ്യാപിക്കുന്നത്. ചുരുക്കപ്പട്ടികയി‍ൽ മെസ്സിയുടെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇരുവരും പുറത്തായി.

ഫിഫ്പ്രൊ പുരുഷ ടീം: ഗോൾകീപ്പർ: എഡേഴ്സൻ, ഡിഫൻഡർമാർ: ഡാനി കാർവഹാൽ, വിർജിൽ വൻ ദെയ്ക്, അന്റോണിയോ റൂഡിഗർ; മിഡ്ഫീൽഡർമാർ: ജൂഡ് ബെലിങ്ങാം, കെവിൻ ഡിബ്രുയ്നെ, ടോണി ക്രൂസ്, റോഡ്രി. ഫോർവേഡ്: എർലിങ് ഹാളണ്ട്, കിലിയൻ എംബപെ, വിനീസ്യൂസ്.

English Summary:

FIFA Pro XI : For the first time in 20 years, both Lionel Messi and Cristiano Ronaldo are absent from the FIFPro World XI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com