വെറും 15 ദിവസം കൊണ്ട് ചുണ്ടിലെ കറുത്ത നിറം മാറ്റാം, ഒരൊറ്റ ബീറ്റ്റൂട്ട് മതി
Mail This Article
കറുത്ത ചുണ്ടുകൾ എപ്പോഴും നമ്മെ അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ഹൈപ്പർ പിഗ്മെന്റഷൻ കാരണമാണ് പലപ്പോഴും ചുണ്ടിന് കറുത്ത നിറം ഉണ്ടാകാറുള്ളത്. കൂടാതെ പുകവലിക്കുന്നവരിലും ഈ പ്രശ്നം കൂടുതലായി കാണാം. പലപ്പോഴും നമ്മൾ പുകവലിക്കാരാണെന്ന് തെറ്റിദ്ധരിക്കാനും ചുണ്ടിലെ ഈ കറുപ്പ് കാരണമായേക്കാം. ചുണ്ടിലെ കറുപ്പ് മാറ്റാൻ പണി പതിനെട്ടും ശ്രമിച്ചിട്ടും നടക്കാത്തവരുമുണ്ട്. ചുണ്ടിലെ കറുപ്പ് നിറം മാറാൻ ഒരു പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ബീറ്റ്‌റൂട്ട്. വെറും 15 ദിവസം കൊണ്ട് ചുണ്ടിലെ കറുപ്പ് നിറം മാറ്റാൻ ബീറ്റ്റൂട്ടിന് സാധിക്കും.
ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും മികച്ച മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ മൃദുലമാക്കാൻ സഹായിക്കും. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകൾക്ക് പിങ്ക് നിറം നൽകുന്നു. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ചുണ്ടുകൾക്ക് തിളക്കം നൽകുന്നു.
ബീറ്റ്‌റൂട്ട് ലിപ് ബാം
ചുണ്ടിന് നിറം നല്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ലിപ് ബാം. ഇതിനായി ബീറ്റ്‌റൂട്ട് നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം അതിലെ നീര് എടുക്കുക, വേണമെങ്കിൽ മിക്സിയിലിട്ട് അടിച്ചു ജ്യൂസ് ആക്കി എടുക്കാവുന്നതാണ്. ശേഷം അതിലേക്ക് അൽപം വെണ്ണ ചേർക്കുക. പിന്നീട് നന്നായി യോജിപ്പിച്ച ശേഷം ഇതൊരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. ശേഷം ഫ്രിജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ദിവസവും ഉപയോഗിക്കുന്നത് നല്ല ഫലം ചെയ്യും.
Read Also:തൈര് മുതൽ വെളിച്ചെണ്ണ വരെ, സ്വകാര്യഭാഗത്തെ കറുപ്പു മാറാൻ വഴികളേറെ!
ബീറ്റ്‌റൂട്ട് ജ്യൂസ്
ഒരു പകുതി ബീറ്റ്‌റൂട്ട്, ഒരു ക്യാരറ്റ്, ഒരു തക്കാളി, മൂന്ന് സ്പൂൺ മാതളനാരങ്ങ എന്നിവ ഒരു ജാറിലേയ്ക്ക് എടുക്കുക. ഇതെല്ലാം കൂടെ നന്നായി ജ്യൂസ് രൂപത്തിൽ അടിച്ചെടുക്കുക. മധുരം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജ്യൂസ് എല്ലാ ദിവസവും രാവിലെയാണ് കുടിക്കേണ്ടത്. പത്ത് ദിവസം അടുപ്പിച്ച് കുടിക്കുമ്പോൾ തന്നെ വ്യത്യാസം കാണാം. ചുണ്ടുകളുടെ നിറം മെച്ചപ്പെടുത്തുന്ന ഘടകങ്ങൾ ഈ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ബീറ്റാ കരോട്ടിൻ ചുണ്ടുകളുടെ നിറം കൂട്ടാൻ സഹായിക്കും. ഈ ജ്യൂസ് ചുണ്ടിൽ പുരട്ടുന്നതും നിറം വർധിക്കാൻ സഹായിക്കും. ഇനി ഒന്നും ചിന്തിക്കേണ്ട ഇന്ന് തന്നെ പരീക്ഷിച്ചു നോക്കൂ.