Activate your premium subscription today
Friday, Mar 28, 2025
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ, തൊഴിൽ വകുപ്പ് മന്ത്രിയായ തന്നെ സമീപിക്കുകയോ ഒരു കത്ത് തരികയോ ചെയ്തിട്ടില്ലെന്ന് വി.ശിവൻകുട്ടി. ‘ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് തൊഴിൽ നിയമങ്ങൾ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് ഞാൻ കത്തെഴുതിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല. സമരം തുടങ്ങുമ്പോൾ അത് എവിടെ അവസാനിപ്പിക്കണമെന്നും ഒരു ധാരണ വേണം. അതില്ലാത്തതാണു പ്രശ്നം. ഞാൻ സെക്രട്ടേറിയറ്റിനു മുന്നിലൂടെ പോകുമ്പോൾ ആശമാരുടെ സമരപ്പന്തലിൽ എസ്യുസിഐ, എസ്ഡിപിഐ പ്രവർത്തകരെയാണ് കൂടുതലും കാണുന്നത്. സമരത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന സുരേഷ് ഗോപിക്ക് സ്കീം വർക്കേഴ്സ് എന്നാൽ എന്താണെന്ന് മനസ്സിലാക്കാത്തതിന്റെ പ്രശ്നമാണ്. സമരക്കാർക്കു മഴക്കോട്ട് വാങ്ങിക്കൊടുത്താൽ തീരുന്ന പ്രശ്നമല്ലിത്. കേന്ദ്രം അർഹമായ പണം അനുവദിക്കാത്തത് എന്താണെന്നാണ് അദ്ദേഹം പറയേണ്ടത്. അതില്ലാതെ സിനിമാസ്റ്റൈലിൽ വന്നിറങ്ങി ജാഡ കാണിച്ചിട്ടു പോവുകയാണ്’– ശിവൻകുട്ടി പറഞ്ഞു.
തൃശൂർ ∙ തൃശൂർ പൂരം കലക്കലിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം. സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാകും മൊഴി എടുക്കുക. കെ.രാജൻ പൂരം നടക്കുമ്പോൾ തൃശൂരിൽ ഉണ്ടായിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജൻ നേരത്തെ പറഞ്ഞിരുന്നു. എം.ആർ. അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങൾ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.
തിരുവനന്തപുരം ∙ കേരളത്തിൽനിന്ന് ബിജെപി 30 ദേശീയ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു. കെ.സുരേന്ദ്രൻ, സുരേഷ് ഗോപി, ജോർജ് കുര്യൻ, എ.പി.അബ്ദുല്ലക്കുട്ടി, അനിൽ കെ.ആന്റണി, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, കെ.വി.ശ്രീധരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ, ശോഭ സുരേന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, പത്മജ വേണുഗോപാൽ, പി.സി.ജോർജ്, കെ.രാമൻപിള്ള, പി.കെ.വേലായുധൻ, പള്ളിയറ രാമൻ, വിക്ടർ ടി.തോമസ്, പ്രതാപചന്ദ്രവർമ, സി.രഘുനാഥ്, പി.രാഘവൻ, കെ.പി.ശ്രീശൻ, എം.സജീവ ഷെട്ടി, വി.ടി.അലിഹാജി, പി.എം.വേലായുധൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ∙ പാർട്ടി ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കു പിന്നാലെ അവസാന നിമിഷവും സസ്പെൻസ് നിലനിർത്തിയായിരുന്നു തീരുമാനം. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ആറ്റുകാല്‍ പൊങ്കാല പുണ്യത്തിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് പൊങ്കാല അർപ്പിച്ചത്. ഭാര്യ രാധിക സുരേഷ് പൊങ്കാല നിവേദിച്ചു. അതേസമയം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് താരം പൊങ്കാലകിറ്റ് നൽകി. ബുധനാഴ്ച രാവിലെ
സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.
ആശാ വർക്കർമാരുടെ സമരപന്തലിൽ വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാത്രി എത്തി മടങ്ങിയ അദ്ദേഹം ആശാ വർക്കർമാരെ കാണാൻ ഇന്ന് രാവിലെയോടെ വീണ്ടും എത്തുകയായിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിനു അതിനെ കുറിച്ച് ചോദിക്കല്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
തിരുവനന്തപുരം ∙ ഓണറേറിയം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി സമരവേദിയിൽ വീണ്ടും സുരേഷ് ഗോപി. ആശാ വർക്കർമാർക്ക് കേന്ദ്രം നൽകാനുള്ളതെല്ലാം നൽകിയെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാർ പ്രവർത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്ദർശനം.
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്കു കടന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ സമരസമിതി. മാര്‍ച്ച് 17ന് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാവും ഉപരോധം.
ബന്തടുക്ക ( കാസർകോട്) ∙ ‘ഒന്നുകിൽ സ്റ്റേജിലെ പൊതുപരിപാടി, അല്ലെങ്കിൽ ഓഫിസിൽ നിലവിളക്കു തെളിച്ച് ഉദ്ഘാടനം. രണ്ടിലൊന്നേ പറ്റൂ. എന്നെ ഒരു കാര്യമേ ഏൽപിച്ചിട്ടുള്ളൂ’ – കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാടു വ്യക്തമാക്കിയതോടെ ബിജെപി പ്രവർത്തകർ വെട്ടിലായി. ബിജെപി കുറ്റിക്കോൽ പഞ്ചായത്ത് കമ്മിറ്റി ഓഫിസായ കെ.ജി.മാരാർ സ്മൃതിമന്ദിരം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്. ഓഫിസിൽ സൗകര്യമില്ലാത്തതിനാൽ, കുറച്ചകലെ റോഡരികിലാണ് പൊതുപരിപാടിക്കു വേദി ഒരുക്കിയിരുന്നത്.
Results 1-10 of 993
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.