Activate your premium subscription today
Sunday, Apr 20, 2025
കോട്ടയം ∙ ദേശീയപാത 183– 66 എന്നിവയെ ബന്ധിപ്പിച്ചു കോട്ടയം– കുമരകം– ചേർത്തല ഇടനാഴിയുടെ സാധ്യതാ പഠനത്തിന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. കെ.ഫ്രാൻസിസ് ജോർജ് എംപി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു നടപടി. പഠനം നടത്തി 2 മാസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി ബോർഡ് അംഗം വെങ്കിട്ട രമണനെ മന്ത്രി ചുമതലപ്പെടുത്തിയെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. വെങ്കിട്ടരമണന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ കോട്ടയത്ത് എത്തും.പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കേരള റോഡ് ഫണ്ട് ബോർഡ് നടത്തിയ വിശദമായ പഠന റിപ്പോർട്ടും നിവേദനത്തോടൊപ്പം ഫ്രാൻസിസ് ജോർജ് നിതിൻ ഗഡ്കരിക്കു സമർപ്പിച്ചു.
കോട്ടയം ∙ നാട്ടകം ശുദ്ധജല പദ്ധതിക്ക് പുതുജീവൻ. റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം അനുമതി നൽകിയതായി ഫ്രാൻസിസ് ജോർജ് എംപി. ദേശീയപാതയിൽ റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചതോടെയാണു പദ്ധതി പ്രതിസന്ധിയിലായത്. ഫ്രാൻസിസ് ജോർജ്
കോട്ടയം ∙ പ്ലേയ്സ്മെന്റ് ഹോംനഴ്സിങ് ആൻഡ് സെക്യൂരിറ്റി സർവീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (പിഎച്ച്എസ്ഒഎ) ജില്ലാ സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ധാർമികവും നൈതികവുമായ സേവനം നൽകുന്നതിൽ വിജയിച്ചതിനാലാണ് പിഎച്ച്എസ്ഒഎയ്ക്ക് സമൂഹത്തിൽ ഇത്രമാത്രം സ്വീകാര്യത ലഭിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ നിയമ നിർമാണം നടത്തി ഈ സേവന
ലണ്ടൻ ∙എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവീസ് റദ്ദാക്കിയ വിഷയം പാർലമെന്റിൽ ഉന്നയിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എംപിമാർ. ആന്റോ ആന്റണിയും ഫ്രാൻസിസ് ജോർജുമാണ് മനോരമ വാർത്ത ശ്രദ്ധയിൽ പെട്ടയുടൻ വിഷയത്തിൽ ഇടപെടുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടണിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ
കോട്ടയം ∙ ജില്ലയിലെ ദേശീയപാത വികസനത്തിനൊപ്പം കോട്ടയം ബൈപാസ് പദ്ധതിയും മുന്നോട്ട്. കോട്ടയം മണിപ്പുഴയിൽ നിന്നു പാമ്പാടി വെള്ളൂർ വരെയായിരിക്കും സമാന്തര പാത. ഇതു സംബന്ധിച്ച ഉന്നതതല യോഗം 15നു കോട്ടയം കലക്ടറേറ്റിൽ നടക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി വിളിച്ചു ചേർക്കുന്ന യോഗത്തിൽ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 24 മീറ്റർ വീതിയിൽ നാലുവരി പാതയായിട്ടാണ് ദേശീയപാത 183 (കെകെ റോഡ്) കൊല്ലം മുതൽ മുണ്ടക്കയം കല്ലേപ്പാലം വരെ വികസിപ്പിക്കുന്നത്. ഇതിനൊപ്പമാണ് കോട്ടയത്ത് പുതിയ ബൈപാസ് ചർച്ചയും നടക്കുന്നത്.
കോട്ടയം ജില്ല പ്രവാസി അസോസിയേഷന് കുവൈത്ത് (കോഡ്പാക്) എട്ടാം വാര്‍ഷികാഘോഷം 'കോട്ടയം ഫെസ്റ്റ് 2024' നവംബര്‍ 29ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തൊടുപുഴ ∙ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും കാർഷിക മേഖലയിലെ
കോട്ടയം ∙ തീവ്ര നിലപാടുകളുമായി ബിജെപി മുന്നോട്ടു പോയാൽ പുതിയ എൻഡിഎ സർക്കാർ കാലാവധി തികയ്ക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നു നിയുക്ത എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ. മലയാള മനോരമ സംഘടിപ്പിച്ച ‘മുഖാമുഖ’ത്തിൽ പങ്കെടുക്കുകയായിരുന്നു കോട്ടയം, പത്തനംതിട്ട, ഇടുക്കി
∙ ഇടുക്കി എംപിയായിരുന്ന കാലത്തെ അനുഭവം ഫ്രാൻസിസ് ജോർജ് ഓർമിച്ചു. ഇ.കെ. നായനാർ മന്ത്രിസഭയിൽ പി.ജെ.ജോസഫ് അംഗമായിരുന്ന കാലമാണ്. വിദേശ യാത്രയ്ക്കു പോകുന്ന നായനാരെയും ജോസഫിനെയും യാത്രയാക്കാൻ ഫ്രാൻസിസ് ജോർജ് ഡൽഹി വിമാനത്താവളത്തിൽ എത്തി. മണ്ഡലം മുഴുവൻ ഓടിനടക്കുന്ന സ്വഭാവക്കാരനാണ് ഫ്രാൻസിസ് ജോർജ്.
കോട്ടയം ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം, ശബരി റെയിൽവേ, തിരുവനന്തപുരം– അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ തുടങ്ങിയ വികസന വിഷയങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ചുപ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, കെ.ഫ്രാൻസിസ് ജോർജ് എന്നിവർ. മലയാള മനോരമ സംഘടിപ്പിച്ച മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു പത്തനംതിട്ട, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ നിയുക്ത എംപിമാർ. റബർ കർഷകർക്കു ന്യായവില കിട്ടാൻ ശക്തമായി ഇടപെടും. കാർഷിക വിഷയങ്ങൾ, വനം – വന്യജീവി പ്രശ്നങ്ങൾ എന്നിവയിലും യോജിച്ച നടപടികളുണ്ടാകും.
Results 1-10 of 59
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.