ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ കുവൈത്ത് (കോഡ്പാക്) എട്ടാം വാര്‍ഷികാഘോഷം 'കോട്ടയം ഫെസ്റ്റ് 2024' നവംബര്‍ 29ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബ്ബാസിയ അസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വച്ച് വൈകിട്ട് 4 മണി മുതലാണ് പരിപാടി. കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യാഥിതിയാകുന്ന ചടങ്ങില്‍ പാല എംഎല്‍എ മാണി സി കാപ്പനും സംബന്ധിക്കും.

പരിപാടിയിൽ സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും പിന്നണി ചലച്ചിത്ര ഗായിക അഖില ആനന്ദ്, ഗായകരായ അഭിജിത് കൊല്ലം, സാംസണ്‍ സില്‍വ എന്നിവര്‍ നയിക്കുന്ന സംഗീത നിശയും, കൂടാതെ കുവൈത്തിലെ കലാകാരന്മാരുടെ നൃത്താവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്.

പൊതുസമ്മേളനത്തില്‍, ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മെഡക്സ് ഹോസ്പിറ്റലിനു വേണ്ടി സിഇഒ മുഹമ്മദ് അലിക്ക് നല്‍കും. ബിസിനസ് എക്‌സലന്റ് അവാര്‍ഡുകള്‍ റോയല്‍ സീഗല്‍ ചെയര്‍മാന്‍ സുനില്‍ പറക്കപാടത്തിനും, യൂണൈറ്റഡ് ലോജിസ്റ്റിക് കമ്പനി മാനേജിങ് ഡയറക്ടര്‍ സിവി പോളിനും നല്‍കുമെന്ന്  ഭാരവാഹികള്‍ അറിയിച്ചു. 

ഒന്നാം വാര്‍ഷികത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കള്‍ക്കായി ആരംഭിച്ച 'കനിവ്' വിദ്യാഭ്യാസ പദ്ധതി കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കും. കഴിഞ്ഞ കാലങ്ങളില്‍ കുവൈത്തിലും നാട്ടിലുമായി ചികിത്സാസഹായങ്ങള്‍, ദുരിതബാധിതര്‍ക്ക് ആശ്വാസമേകി നിരവധി പേര്‍ക്ക് മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റുകളും നല്‍കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ, വയനാട് ദുരിതാശ്വാസ ഫണ്ടിലോക്ക് സംഘടനയുടെ വക സാമ്പത്തിക സഹായം മന്ത്രി. വി. എന്‍ വാസവന് കൈമാറിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോജി മാത്യു (പ്രസിഡന്റ്), സുമേഷ് ടി സുരേഷ് (ജനറല്‍ സെക്രട്ടറി), പ്രജിത് പ്രസാദ് (ട്രഷറര്‍), നിജിന്‍ ബേബി (പ്രോഗ്രാം കണ്‍വീനര്‍), അനൂപ് സോമന്‍ (മുന്‍. പ്രസിഡന്റ്) സെനി നിജിന്‍ (വനിതാ ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

English Summary:

Kottayam District Pravasi Association Kuwait conducts Kottayam Fest 2024 on November 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com