ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചെന്നൈ∙ ഐപിഎലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ നായകസ്ഥാനത്ത് ഒരു സർപ്രൈസ് പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനു പകരം ടീമിനെ നയിക്കാൻ സാക്ഷാൽ എം.എസ്.ധോണി എത്തിയേക്കും.

ഇന്നലെ നടന്ന മാധ്യമ സമ്മേളനത്തിൽ ചെന്നൈ ബാറ്റിങ് പരിശീലകൻ മൈക്കൽ ഹസ്സിയാണ് ഇതേക്കുറിച്ചു സൂചന നൽകിയത്. ‘ഋതുരാജിന്റെ പരുക്ക് ഗുരുതരമല്ല. എന്നാൽ ഫിറ്റ്നസ് കിട്ടാതെ അദ്ദേഹത്തെ കളിപ്പിക്കില്ല. ഋതുരാജ് കളിക്കുന്നില്ലെങ്കിൽ ഒരു ‘യുവ വിക്കറ്റ് കീപ്പറെ’ ചിലപ്പോൾ ചെന്നൈ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു കണ്ടേക്കാം’– ഹസ്സി പറഞ്ഞു.

English Summary:

Dhoni to Captain CSK: Dhoni's potential return to captaincy for Chennai Super Kings is creating buzz. Coach Michael Hussey's comments about a "young wicket-keeper" captain suggest Dhoni might lead the team in today's IPL match against Delhi Capitals.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com