Activate your premium subscription today
അബുദാബി ∙ ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രീയിൽ മക് ലാരന്റെ ലാൻഡൊ നോറിസിന് വിജയം.
സിംഗപ്പൂർ ∙ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പനെ രണ്ടാമതാക്കി സിംഗപ്പൂർ ഗ്രാൻപ്രിയിൽ മക്ലാരന്റെ ലാൻഡോ നോറിസിനു ജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള വേർസ്റ്റപ്പനുമായി നോറിസിന്റെ പോയിന്റ് വ്യത്യാസം 52 ആയി കുറഞ്ഞു. സീസണിൽ ഇനി ആറു റൗണ്ടുകൾ കൂടിയാണ് ശേഷിക്കുന്നത്.
മനാമ ∙ 20-ാം വാർഷിക ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024ൽ മാക്സ് വെർസ്റ്റാപ്പൻ വിജയകിരീടം ചൂടി. ഇന്നലെ വൈകിട്ട് നടന്ന ബഹ്റൈൻ ഗ്രാൻഡ് പ്രീ അവസാനിച്ചപ്പോൾ ആയിരങ്ങൾ തിങ്ങി നിറഞ്ഞ സർക്യൂട്ടിൽ വെടിക്കെട്ടുകളുടെയും വിജയാരവങ്ങളുടെയും നടുവിൽ വെർസ്റ്റാപ്പൻ കരിയറിലെ 55-ാം വിജയവും ഫോർമുല വണിൽ തുടർച്ചയായ രണ്ടാമത്തെ വിജയവുമായിരുന്നു ആഘോഷിച്ചത്.
ദോഹ ∙ മോട്ടോജിപി ഖത്തർ ഗ്രാൻപ്രി കിരീടം ഇറ്റാലിയൻ റൈഡർ ഫാബിയോ ഡി ജിയന്നന്റോണിയോയ്ക്ക്. ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ 3 ദിവസം നീണ്ട മത്സരക്കാഴ്ച കാണാൻ എത്തിയത് 55,000 പേർ. ജിയന്നന്റോണിയോയുടെ മോട്ടോജിപിയിലെ ആദ്യ വിജയമാണിത്. അതേസമയം ചാംപ്യൻഷിപ്പിൽ ലീഡ് നില 21 പോയിന്റായി ഉയർത്തി ലോക ചാംപ്യൻ
ദോഹ ∙ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ കുഞ്ഞൻ കാറുകളുടെ മത്സരക്കുതിപ്പിന് നാളെ തുടക്കം. ഇതിനുമുന്നോടിയായി ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി ആരാധകർക്കുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. 6, 7, 8 തീയതികളിലായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലുസെയ്ൽ സർക്യൂട്ടിലാണ് മത്സരം. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ടിക്കറ്റ്
ന്യൂഡൽഹി ∙ അതിവേഗത്തിന്റെ ട്രാക്കിൽ വിജയം ഇറ്റാലിയൻ താരം മാർക്കോ ബെസേച്ചിക്കു സ്വന്തം. ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന മോട്ടോജിപി ഭാരത് ഗ്രാൻപ്രിയിൽ അരങ്ങേറിയത് ആവേശക്കാഴ്ചകൾ. തുടക്കം മുതൽ ലീഡ് നിലനിർത്തിയാണു വിആർ 46 ടീമിന്റെ മാർക്കോ ബെസേച്ചി ജേതാവായത്. പ്രൈമ പ്രമാക് റേസിങ്ങിന്റെ സ്പാനിഷ് റൈഡർ ഓർഗേ മാർട്ടിനാണു രണ്ടാം സ്ഥാനത്ത്. മോൺസ്റ്റർ എനർജി ടീമിന്റെ ഫ്രാൻസിൽ നിന്നുള്ള റൈഡർ ഫാബിയോ ക്വാർടറാറോ മൂന്നാം സ്ഥാനത്തെത്തി. 36 മിനിറ്റ് 59.157 സെക്കൻഡിൽ റേസ് പൂർത്തിയാക്കിയ ബെസേച്ചിയുടെ സീസണിലെ മൂന്നാം വിജയമാണിത്.
ദോഹ∙ നവംബറിൽ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന 22-ാമത് മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി കാണാനുള്ള ഏർലി ബേർഡ് ടിക്കറ്റ് വിൽപന തുടങ്ങി. 2 ഘട്ടങ്ങളായുള്ള വിൽപനയുടെ ആദ്യ ഘട്ടമാണിത്. നവംബർ 17 മുതൽ 19 വരെയാണ് മോട്ടോ ജിപി. രാത്രിയിലാണ് മത്സരങ്ങൾ. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 3 ദിവസത്തെ
ജൂലൈ 9 ഞായറാഴ്ച. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയുടെ ഇടവേളയിലെ കാഴ്ച കണ്ട് കാണികൾ അമ്പരന്നു. സിനിമാ അഭിനയം നിർത്തി ഹോളിവുഡ് താരം ബ്രാഡ് പിറ്റ് ഗ്രാൻപ്രിയിലേക്കു കളംമാറ്റിച്ചവിട്ടിയോ എന്നായി പലരുടെയും സംശയം. റേസിങ് വസ്ത്രങ്ങളുമണിഞ്ഞ് ട്രാക്കിൽ ബ്രാഡ്പിറ്റിനെക്കണ്ടപ്പോഴായിരുന്നു ഇത്. എന്നാൽ വൈകാതെ ആ സംശയമെല്ലാം മാറി. സംഗതി സിനിമാഷൂട്ടിങ്ങാണ്. ബ്രാഡ് പിറ്റ് നായകനാകുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിനു വേണ്ടിയായിരുന്നു ആ ഒരുക്കങ്ങളെല്ലാം. എന്തു കഥയാണ് ഇത്തവണ ബ്രാഡ് പിറ്റ് നമ്മോടു പറയുന്നത്? എഫ്1 കഥകൾ പറയുന്ന കൂട്ടത്തിലേക്ക് പുതിയൊരു സിനിമ കൂടി വരുമ്പോൾ എന്തു വ്യത്യസ്തതയാണ് അതിൽ ഒളിച്ചിരിക്കുന്നത്? ആരെല്ലാമാണ് ഈ ചിത്രത്തിനു പിന്നിൽ?
ഫോർമുല വൺ കാറോട്ട മത്സരത്തിലെ മയാമി ഗ്രാൻപ്രിയിൽ റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പന് ഉജ്വലവിജയം. റെഡ്ബുൾ കാറുകൾ പരസ്പരം മത്സരിച്ച പോരാട്ടത്തിൽ, സ്റ്റാൻഡിങ് ഗ്രിഡിൽ 9–ാം സ്ഥാനത്തു റേസ് തുടങ്ങിയിട്ടും അതിവേഗക്കുതിപ്പിലൂടെ വേർസ്റ്റപ്പൻ വിജയവും ചാംപ്യൻഷിപ് ലീഡും സ്വന്തമാക്കുകയായിരുന്നു.
എട്ടാം ഫോർമുല വൺ കിരീടം ചൂടി മൈക്കൽ ഷൂമാക്കറെ മറികടക്കാൻ ലൂയിസ് ഹാമിൽട്ടനു കഴിയുമോ? 2022 സീസണിൽ ഒരു ജയം പോലും കുറിക്കാനായില്ല ഹാമിൽട്ടന്. പുതിയ സീസണിലും കാര്യങ്ങളുടെ പോക്കത്ര പന്തിയല്ല. നിലവിലെ മെഴ്സിഡീസിന്റെ നിലവാരം ഹാമിൽട്ടനു പ്രതീക്ഷ നൽകുന്നതുമല്ല. മെഴ്സിഡീസിനൊപ്പം എട്ടാം കിരീടമെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷ ആരാധകർക്കുമില്ല. അടുത്തൊന്നും രക്ഷപ്പെടാനുള്ള ലക്ഷണമില്ല ടോട്ടോ വോൾഫിന്റെ ടീം. കുറച്ചുകൂടി കരുത്തുള്ള ടീമിലേക്കു കൂടുമാറിയാൽ ഹാമിൽട്ടന് എട്ടാ കിരീടവും ലോക റെക്കോർഡും ഒരുപക്ഷേ സ്വന്തമാക്കാനായേക്കും. 2023ൽ ടീം മെഴ്സിഡീസുമായുള്ള കരാർ കഴിയുന്നതോടെ ഹാമിൽട്ടനു പുത്തൻ മേച്ചിൽപുറങ്ങൾ തേടാം.
Results 1-10 of 17