മയാമി ഗ്രാൻപ്രിയിൽ വേർസ്റ്റപ്പൻ

Mail This Article
മയാമി ∙ ഫോർമുല വൺ കാറോട്ട മത്സരത്തിലെ മയാമി ഗ്രാൻപ്രിയിൽ റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പന് ഉജ്വലവിജയം. റെഡ്ബുൾ കാറുകൾ പരസ്പരം മത്സരിച്ച പോരാട്ടത്തിൽ, സ്റ്റാൻഡിങ് ഗ്രിഡിൽ 9–ാം സ്ഥാനത്തു റേസ് തുടങ്ങിയിട്ടും അതിവേഗക്കുതിപ്പിലൂടെ വേർസ്റ്റപ്പൻ വിജയവും ചാംപ്യൻഷിപ് ലീഡും സ്വന്തമാക്കുകയായിരുന്നു.
പോൾ പൊസിഷനിൽ റേസ് തുടങ്ങിയ, റെഡ്ബുളിന്റെ തന്നെ മെക്സിക്കൻ ഡ്രൈവർ സെർജിയോ പെരസിനു 2–ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ആസ്റ്റൻ മാർട്ടിന്റെ ഫെർണാണ്ടോ അലോൻസോ ഏറെ പിന്നിൽ 3–ാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
English Summary: Max Verstappen comes from ninth on grid to win Miami Grand Prix