ഇഷ്ടഫലസിദ്ധിക്ക് തൈലാഭിഷേകം, ശനിദോഷത്തിന് എള്ള് പായസം; സർവ്വാഭിഷ്ടദായകനായ ശനീശ്വരനെ കാണാം

Mail This Article
കോട്ടയം ജില്ലയിൽ കുറുപ്പുന്തറയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഓമല്ലൂർ എന്ന സ്ഥലത്തെത്തിയാൽ ശനീശ്വരക്ഷേത്രത്തിലെത്താം. ശനിദോഷങ്ങളെ അകറ്റാനുള്ള പൂജകൾക്ക് പ്രസിദ്ധമാണ് ഈ ക്ഷേത്രം. നവഗ്രഹങ്ങൾ, ലക്ഷ്മിവിനായകർ എന്നീ പ്രതിഷ്ഠകളും ഉണ്ടിവിടെ.
രണ്ടടി ഉയരമുള്ള 'കാക്ക' വാഹനമായി ചതുർ ബാഹു വിഗ്രഹം ആണിവിടെ. സർവാഭിഷ്ടദായകനായി അനുഗ്രഹരൂപത്തിൽ ആണ് ഇവിടെ ശനീശ്വരൻ. ഇഷ്ട ഫലസിദ്ദിക്കായി അഷ്ട നീരാഞ്ജനം, തൈലാഭിഷേകം എന്നിവ ഉത്തമം. ശനീശ്വര പൂജയും ജാതകവശാലും ഗോചാരലുള്ള എല്ലാ ഗ്രഹദോഷങ്ങൾക്കും ഇവിടെ ഹോമവും പൂജകളും ഉണ്ട്. മീനമാസത്തിലെ രേവതി നക്ഷത്രം ഉത്സവമായി ആചരിച്ചു വരുന്നു.

ഏഴരശനി, കണ്ടകശനി, ശനിദശ തുടങ്ങിയ ദോഷങ്ങൾക്കെല്ലാം പരിഹാരമായി ഇവിടെ വഴിപാടുകൾ നടത്താവുന്നതാണ്. ശനിയാഴ്ച തോറും നീരാഞ്ജനം കത്തിക്കുന്നതും ശനിക്ക് കറുപ്പ് വസ്ത്രം ചാർത്തുന്നതും ദോഷ പരിഹാരമാണ്. എള്ള് പായസം നിവേദിക്കുന്നതും ഇവിടുത്തെ പ്രധാന വഴിപാടാണ്.

ക്ഷേതദർശനം നടത്തി എള്ള് തിരി കത്തിച്ച് ശനി ഗായത്രി ജപിക്കുന്നത് ശനി ദോഷ പരിഹാരത്തിന് ഏറ്റവും ഉത്തമമാണ്. പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാരുടെ നക്ഷത്രാധിപൻ ശനിയായതിനാൽ ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്. ഇടവക്കൂർ, കർക്കടകക്കൂർ, ചിങ്ങക്കൂർ, വൃശ്ചികക്കൂർ, മകരക്കൂർ, കുംഭക്കൂർ, മീനക്കൂർ എന്നിവർക്ക് ഇപ്പോൾ ശനി ദോഷമുള്ള കാലമായതിനാൽ ഇവിടെ സന്ദർശിച്ചു യഥാശക്തി വഴിപാടുകൾ നടത്തുന്നത് ഉത്തമപരിഹാരമാണ്.
ശനി ഗായത്രി:
"ഓം കാകദ്വജായ വിദ്മഹ

ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ: പ്രചോദയാത്."
വിവാഹ തടസ്സം, വിദ്യാതടസ്സം, വിദേശയാത്ര, പിതൃദോഷം എന്നിവ മാറാൻ അഷ്ടവാരപൂജ ഉത്തമം ആണ്. എല്ലാ രണ്ടാം ശനിയാഴ്ചകളിൽ സമൂഹ മഹാശനി ശാന്തി ഹോമം നടത്തുന്നു. എല്ലാ ശനിയാഴ്ചകളിലും അന്നദാനം ഉണ്ട്. നേരിട്ട് വരാൻ കഴിയാത്തവർക്ക് പൂജ നടത്തി പ്രസാദം അയച്ചു കൊടുക്കപ്പെടും.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ കർമ്മങ്ങൾ നടന്നു വരികയാണ് ഇപ്പോൾ. ഒരു ക്ഷേത്രം നിർമ്മിക്കുമ്പോൾ അതിന് ഒരു കല്ലെങ്കിലും സംഭാവന ചെയ്തു കഴിഞ്ഞാൽ ആ ക്ഷേത്രം നിലനിൽക്കുന്ന കാലം ദേവനും ആ വ്യക്തിയുമായുള്ള ബന്ധം നിലനിൽക്കും എന്നാണ് സങ്കൽപം. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന പൂജകളുടെ ഗുണമൊക്കെ ആ ആൾക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു. പുന:രുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബുധൻ ,ശനി ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ പൂജ നടക്കുന്നത്. ബുധനാഴ്ച രാവിലെ 6 മുതൽ 10.30 വരെയും ശനിയാഴ്ച രാവിലെ 6 മുതൽ 11.30 വരെയുമാണ് ദർശന സമയം.
Kuruppanthara Sree Maha Saneeswara temple.
Kanjirathanam PO,Kottayam-686603.
Phone: 9048900927, 8086900927
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Significance of Sree Shaneeshwara Temple Kuruppanthara