നരസിംഹ ജയന്തി; കടങ്ങൾ വീടും, ധനം കൈവരും- ഇതാ അതിശക്തമായ മന്ത്രം
Mail This Article
ഇന്ന് വൈശാഖ മാസത്തിലെ സവിശേഷമായ നരസിംഹ ജയന്തി ദിനം . ഇന്ന് ഭഗവാനെ ലക്ഷ്മീ നരസിംഹ ഭാവത്തിൽ ഭജിക്കുന്നത് ഇരട്ടിഫലദായകമാണ് . ഋണം എന്നതു ധനത്തിന്റെ വിപരീതമാണ് . ഋണം എന്നാൽ negative എന്നും ധനം എന്നാൽ positive എന്നും മനസ്സിലാക്കുക .. ഏതു തരത്തിലുള്ള ഋണത്തെയും ഇല്ലാതാക്കുന്നതിന് ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രത്തിനു സാധിക്കും . അതു സാമ്പത്തിക ഋണമായാലും മാനസിക ഋണമായാലും . ഭഗവാൻ മഹാവിഷ്ണുവിനെ മനസ്സിൽ സ്മരിച്ച് ശ്രദ്ധയോടെ ജപിക്കുക :
Read also: ത്രിസന്ധ്യയിലെ പ്രാർഥനയ്ക്ക് ഇരട്ടിഫലം, നരസിംഹജയന്തി ഇങ്ങനെ അനുഷ്ഠിച്ചാൽ.
ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം-
ദേവതാകാര്യ സിദ്ധ്യർഥം
സഭാസ്തംഭസമുദ്ഭവം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ലക്ഷ്മീലിംഗിത വാമാംഗം
ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
മന്ത്രമാലാധരം ശംഖ-
ചക്രാബ്ജായുധധാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
സ്മരണാത് സർവപാപഘ്നം
കദ്രുജ വിഷനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
സിംഹനാദേന മഹതാ
ദഗ്ദന്തി ഭയനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
പ്രഹ്ലാദവരദം ശ്രീശം
ദൈത്യേശ്വര വിദാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ക്രൂരഗ്രഹൈർപീഡിതാനാം
ഭക്താനാമഭയപ്രദം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
വേദവേദാന്ത യജ്ഞേശം
ബ്രഹ്മരുദ്രാദി വന്ദിതം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ഫലശ്രുതി:
യദിദം പഠതേ നിത്യം
ഋണമോചനസഞ്ചിതം
അനൃണീ ജായതേ സദ്യോ
ധനം ശീഘ്രമവാപ്നുയാൻ
ഓം നമോ നാരായണായ. ഓം നമോ നാരായണായ. ഓം നമോ നാരായണായ.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
Content Summary : Most Powerful Manthram in Narasimha Jayanthi Day