ADVERTISEMENT

2,11, 20, 29 സംഖ്യാ ജാതരെല്ലാം 2 ൽ പെടുന്നവരാണ്. പൊതുജനപ്രീതിയും സൗമ്യശീലവും കൽപനാവൈഭവവും കലാസൃഷ്ടികളും കലാപ്രവർത്തനങ്ങളും ആസ്വദിക്കുന്നവരാണ് 2 ജന്മസംഖ്യയായി വരുന്നവർ. ആരെയും ആകർഷിക്കുന്ന ശരീരകാന്തിയുള്ളവരും ഈശ്വരവിശ്വാസികളുമാണ്. പ്രത്യുപകാരം ഇവർക്ക് ലഭിക്കുകയില്ല. മാനസികഗുണമാണിവർ ഇഷ്ടപ്പെടുന്നത്. മനസ്സുറപ്പില്ലാത്തവരാണിവർ. വൈരാഗ്യബുദ്ധിയും മുൻകോപവും കുറയ്ക്കണം. കാര്യങ്ങൾ നടപ്പിലാക്കാൻ സാമർഥ്യമുള്ളവരാണിവർ. കർക്കടകം, ഇടവം രാശിക്കാർക്ക് ഈ ഗുണങ്ങൾ കൂടുതലായി കാണും. 

തൊഴിൽ –  നിയമവകുപ്പിൽ തൊഴിൽ ചെയ്യുന്നതു നന്ന്. രാഷ്ട്രീയം, സംഗീതം, വക്കീൽ, നൃത്തം, ചിത്രരചന എന്നിവയിലും ശോഭിക്കും.

ആരോഗ്യം – പ്രമേഹം, രക്തസമ്മർദ്ദം, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യത. വെള്ളം ധാരാളം കുടിക്കുന്നത് ശീലമാക്കണം. പഴവർഗ്ഗങ്ങളും ഇലക്കറികളും കൂടുതൽ ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കണം.

ദാമ്പത്യം – 1 ജന്മസംഖ്യയുള്ളവരെയും 7 ജന്മസംഖ്യയുള്ളവരെയും തിരഞ്ഞെടുക്കാം.

വാരങ്ങൾ–  ഞായർ, തിങ്കൾ, വെള്ളി നന്ന്.

ഭാഗ്യവർണ്ണം– പച്ച, വെള്ള ഉത്തമം. കറുപ്പും ചുവപ്പും ഒഴിവാക്കുക.

ഭാഗ്യരത്നം –  മുത്ത്, ചന്ദ്രകാന്തം

തിയതി – 7, 25, 1, 10, 19, 28, 3, 12 , 21, 30


പേരിൽ B ,K , R വരുന്നത് ഐശ്വര്യം കൊണ്ടുവരും.

 

English Summary : Numerology Number 2 Personality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com