1197 മലയാള പുതുവർഷഫലം ധനുക്കൂറുകാർക്ക് എങ്ങനെ?

Mail This Article
ഈ വർഷം കൂടി ഏഴരശനി ദോഷകാലം (മേടം 15 മുതൽ മിഥുനം 28 വരെയുള്ള അവസരം ശനി മൂന്നിലൊഴിച്ച്) തുടരുകയാണ്. അതുകൊണ്ട് ശനിയാഴ്‌ച വ്രതം മുതലായ ശനിപ്രീതികർമങ്ങൾ അനുഷ്ഠിക്കണം. തന്മൂലം ബാലാരിഷ്ടം, അപകടസന്ധി, വിദ്യാഭ്യാസ ഭംഗം, ഗുരുജന വിരോധം, പരാജയഭീതി, തൊഴിലിനുവേണ്ടി അലച്ചിൽ, സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പ്രശ്‌നം, കിട്ടാനുള്ള ധനം തന്നെ തടസ്സപ്പെട്ടു കിട്ടാതെ വരിക, മംഗളകാര്യതടസ്സം, ദാമ്പത്യത്തിൽ പ്രശ്നങ്ങൾ, കുടുംബത്തിൽ ക്ലേശം, സന്താനാരിഷ്ടം, യാത്രഭംഗം, കൃഷി, കച്ചവടം തുടങ്ങിയ മേഖലയിൽ ആണെങ്കിലും നാശനഷ്ടം, വർക് ഷോപ്പ് മുതലായ വ്യവസായ രംഗങ്ങളിൽ സാമ്പത്തിക കുരുക്ക്, ജപ്‌തി ഭീഷണി, ഭൂമി, ഗൃഹം, വാഹനം മുതലായവയ്ക്ക് നാശനഷ്ടം, വ്യവഹാര പരാജയം, മർദനം, പീഡനം, ബന്ധനം മുതലായ ശിക്ഷണ നടപടികൾ, ബഹുവ്യയം, ദേഹാരിഷ്ടം, അഗ്നി, ആയുധം, ജലം, വൈദ്യുതി എന്നിവകളിൽ നിന്നും അപകടസന്ധി, തനിക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി ആശുപത്രി വാസം, രോഗക്ലേശം, തനിക്കോ വേണ്ടപ്പെട്ടവർക്കോ മൃത്യുക്ലേശാദി ദുഃഖങ്ങൾ തുടങ്ങിയ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും.
ജനനതിയതി പ്രകാരം 1197 കൊല്ലവർഷം നിങ്ങൾക്കെങ്ങനെ?
ചിങ്ങം 01 മുതൽ 29 വരെയും അതിനുശേഷം വൃശ്ചികം 05 മുതൽ മീനം 30 വരെയും വ്യാഴം 3 ൽ നിൽക്കുന്നു. ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെ വ്യാഴം 2 ൽ നിൽക്കുന്നതിനാൽ ഈശ്വരാധീനം കിട്ടും. ഏതു രംഗത്തായാലും പുരോഗതിയും ഉണ്ടാകും. വിദ്യാഭ്യാസ പുരോഗതി, പരീക്ഷാജയം, സ്വദേശത്തോ വിദേശത്തോ ജോലിലാഭം, മറ്റു രംഗങ്ങളിലായാലും ആദായ വർധന, യുവതീയുവാക്കൾക്ക് വിവാഹസിദ്ധി മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവരുടെ വിവാഹത്തിൽ പങ്കെടുത്ത് സംതൃപ്‌തി, നവദമ്പതികൾക്ക് സന്താനലാഭം എന്നിവയും ഫലങ്ങളാണ് .
English Summary : 1197 Malayalam New Year Prediction for Dhanukooru