1198 സമ്പൂർണ പുതുവർഷഫലം : ഉത്രം
Mail This Article
1198 ചിങ്ങമാസം മുതൽ കർക്കടകമാസം വരെ, അതായത് 2022 ഓഗസ്റ്റ് മാസം 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ഉത്രം നക്ഷത്രക്കാരുടെ ഫലങ്ങൾ
ഉത്രത്തിൽ 1–ാം പാദം അഥവാ ആദ്യ 1/4 ഭാഗം ചിങ്ങക്കൂറിലും ബാക്കി 2, 3, 4 പാദങ്ങൾ 3/4 ഭാഗം കന്നിക്കൂറിലുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഉത്രത്തിന്റെ 1–ാം പാദക്കാർക്ക് അതായത് ചിങ്ങക്കൂറുകാർക്ക് ഇപ്പോൾ വ്യാഴം അഷ്ടമത്തിലും ശനി 6– ലും സ്ഥിതി ചെയ്യുന്നു. ജനുവരി മാസത്തോടെ ശനി 7– ലേക്കും കണ്ടകശനിക്കാലവും ഏപ്രിൽ മാസത്തോടെ വ്യാഴം ഭാഗ്യഭാവമായ 9–ലേക്ക് മാറുന്നു. രാഹു 9–ലും കേതു 3–ലുമായിട്ട് സ്ഥിതിചെയ്യുന്ന കാലം. എന്നാൽ കന്നിക്കൂറിൽ പെട്ട ഉത്രം നക്ഷത്രക്കാർക്ക് ഇപ്പോൾ വ്യാഴം 7–ലും ശനി 5–ലും ജനുവരി മാസത്തോടെ ശനി 6– ലേക്കും വ്യാഴം അഷ്ടമത്തിലേക്കും മാറുന്നു. ഈ ഗ്രഹസ്ഥിതി പ്രകാരം ഈ പുതുവർഷം ഉത്രം നക്ഷത്രക്കാർക്ക് എങ്ങനെ ഉള്ളതായിരിക്കുമെന്ന് നോക്കാം.
പൊതുവേ ചിങ്ങക്കൂറില്‍ പെട്ട ഉത്രം നക്ഷത്രക്കാർക്ക് ഗുണദോഷസമ്മിശ്രവും കന്നിക്കൂറിൽ പെട്ട ഉത്രം നക്ഷത്രക്കാർക്ക് തികച്ചും ഗുണകരവുമാണ്. സാമ്പത്തിക പുരോഗതി ദൃശ്യമാകും. തൊഴിൽരംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകും. കന്നിക്കൂറിൽ പെട്ട ഉത്രം നക്ഷത്രക്കാർക്ക് വിചാരിക്കുന്ന എല്ലാ കാര്യങ്ങളും നടന്നു കിട്ടുന്നതാണ്. ഉദ്യോഗാർഥികൾക്ക് ഗുണകരമായ വർഷക്കാലമാണ്.
കുടുംബവുമായി ഒന്നിച്ച് ജീവിക്കാനവസരങ്ങൾ ഉണ്ടാകും. വിദേശത്ത് താമസിക്കുന്നവർക്ക് കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനാകും. പിണങ്ങി അകന്നു നിന്നിരുന്നവര്‍ യോജിച്ചു പോകാനും സാധിക്കും. പ്രണയിതാക്കൾക്ക് വിവാഹം വരെ എത്തിച്ചേരാനാകും. വിദേശത്ത് ജോലിക്കായി പോകാനാഗ്രഹിക്കുന്നവർക്കും പഠനത്തിനായി പോകാനാഗ്രഹിക്കുന്നവർക്കും ആഗ്രഹം സഫലമാകും.
വിശദഫലം അറിയാൻ വിഡിയോ കാണാം...
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
ph :8281560180