ADVERTISEMENT

രണ്ട് പേർ തമ്മിൽ സ്വപ്‌നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? വളരെക്കാലമായി ശാസ്ത്രലോകം തേടിക്കൊണ്ടിരുന്ന ഈ സാധ്യതയിൽ ഒരു വഴിത്തിരിവ്. ലൂസിഡ് ഡ്രീമിങ് എന്ന സ്വപ്‌നഘട്ടത്തിൽ ആയിരുന്ന രണ്ടുപേർ തമ്മിൽ ആശയവിനിമയം സാധ്യമായെന്ന് കലിഫോർണിയയിലെ ശാസ്ത്രജ്ഞർ അറിയിച്ചു.

കലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ആർഇഎം സ്‌പേസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തൽ, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്ന കമ്പനിയാണ് ഇവർ. തങ്ങളുടെ പുതിയ ഗവേഷണത്തിലേക്ക് സന്നദ്ധാടിസ്ഥാനത്തിലാണ് ഇവർ 2 പേരെ പങ്കെടുപ്പിച്ചത്. കഴിഞ്ഞമാസം അവസാനമായിരുന്നു ഗവേഷണം. ലൂസിഡ് ഡ്രീമിങ് എന്ന പ്രക്രിയയിൽ പരിചയമുള്ളവരായിരുന്നു ഇരുവരും റാപ്പിഡ് ഐ മൂവ്‌മെന്റ് അഥവാ റെം എന്ന ഉറക്കഘട്ടത്തിലാണ് ലൂസിഡ് ഡ്രീമിങ് സംഭവിക്കുന്നത്. 

പ്രത്യേകതരം ഉപകരണങ്ങളും സെർവറുകളും ഇയർബഡുകളുമൊക്കെ ഉപയോഗിച്ചായിരുന്നു ആർഇഎംസ്‌പേസിന്റ് ഗവേഷണം. ലൂസിഡ് ഡ്രീമിങ് ഘട്ടത്തിൽ, പങ്കെടുത്തവരിലേക്ക് വാക്കുകൾ കടത്തിവിട്ടാണ് ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഗവേഷകർ പരിശോധിച്ചത്. പങ്കെടുത്തവരുടെ ബ്രെയിൻ വേവുകളും മറ്റും അളക്കാനായുള്ള പ്രത്യേക സംവിധാനങ്ങളും പരീക്ഷണത്തി്ൽ ഒരുക്കിയിരുന്നു.

എന്നാൽ ഈ ഗവേഷണം പൂർണമായും വിജയമാണോ എന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടില്ല. വിജയമായാൽ മനുഷ്യന്റെ  ബോധ-ഉപബോധ-അബോധ അവസ്ഥകളെപ്പറ്റിയൊക്കെ സമഗ്രമായ പഠനത്തിനു വഴിയൊരുക്കുന്ന നിർണായക കാൽവയ്പായി മാറുമിത്.

English Summary:

Mind-Blowing Breakthrough: Scientists Claim First-Ever Communication Through Dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com