വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ, വെള്ളിയാഴ്ച വീട്ടിലിരുന്ന് ഉച്ചയ്ക്കു 12.30 മുതൽ വിഷം ഗ്ലാസിൽ കലക്കി കുടിച്ചു തുടങ്ങുന്നു. ഉച്ചയ്ക്ക് 1.30ന് ഇതിന്റെ വിഡിയോ പകർത്തി.
2.00 – പ്രസാദ് ഭാരതീയ കിസാൻ സംഘം ജില്ലാ ജനറൽ സെക്രട്ടറി വി.ശിവരാജനെ മൊബൈൽ ഫോണിൽ വിളിച്ചു സാമ്പത്തിക പ്രതിസന്ധിയും കൃഷിയിൽ പരാജയപ്പെട്ട വിവരവും മരിക്കുമെന്നും അറിയിക്കുന്നു.
2.30 – ശിവരാജൻ അറിയിച്ചതു പ്രകാരം ബിജെപി പ്രവർത്തകർ പ്രസാദിന്റെ വീട്ടിൽ എത്തുന്നു.
2.45 – ഗ്രാമപഞ്ചായത്തംഗം മീര ഗിരീഷും ബിജെപി പ്രവർത്തകരും ചേർന്ന് പ്രസാദിനെ ഓട്ടോറിക്ഷയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
3.15 – മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രസാദിനെ എത്തിച്ചു. പ്രഥമ ശൂശ്രൂഷകൾക്കു ശേഷം 4.45നു 14–ാം വാർഡിലേക്കു മാറ്റി. രാത്രി 7.45 – പ്രസാദിനെ മെഡിക്കൽ കോളജിൽ നിന്നു ബിജെപി പ്രവർത്തകരും ബന്ധുക്കളും ചേർന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. (മെഡിക്കൽ കോളജ് ആശുപത്രി രേഖയിൽ രാത്രി 9.30നു കൊണ്ടുപോയി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.) 8.45 – തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസാദിനെ എത്തിച്ചു. 12.30 – പ്രസാദ് മരിച്ചു.
''പ്രസാദിന്റെ ആത്മഹത്യ ഭരണകൂടം നടത്തിയ കൊലപാതകമാണ്. നെൽക്കർഷകരുടെ രക്തത്തിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാർ നെൽക്കർഷകരുടെ ജീവനും രക്തവും ഊറ്റിക്കുടിച്ചു കോടികൾ ധൂർത്തടിച്ചു ആഘോഷങ്ങൾ നടത്തുകയാണ്.''
''പ്രസാദിന്റെ മരണം സർക്കാർ സ്പോൺസർ ചെയ്തതാണ്. സർക്കാരും മന്ത്രിമാരും കർഷകന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഒരു ശ്രമവും നടത്തുന്നില്ല. ഇവിടെ കൃഷി ഇല്ലെങ്കിലും കുഴപ്പമില്ലെന്നും തമിഴ്നാട്ടിലും ആന്ധ്രയിലും അരി ഉണ്ടല്ലോ എന്നും പറയുന്ന സജി ചെറിയാനെ പോലെയുള്ള മന്ത്രിമാരുള്ള കേരളത്തിൽ ഇതും ഇതിനപ്പുറവും നടക്കും.''
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.