ആലപ്പുഴ ജില്ലയിൽ ഇന്ന് (28-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഉയർന്ന താപനില; ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ ഷൈമ, സെൻടൂർ, തിങ്കളാമുറ്റം, മുല്ലേലിക്കടവ്, പേരിശേരി ഈസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
മാവേലിക്കര ∙ മിച്ചൽ ജംക്‌ഷൻ, തഴക്കര, കരയംവട്ടം, പുതിയകാവ്, പുളിമൂട്, ബുദ്ധ ജംക്‌ഷൻ, മണ്ഡപത്തിൻ കടവ്, പ്രായിക്കര, സെവൻത് ഡേ, ഇലഞ്ഞിമേൽ മേഖലകളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്്‌ഷനിലെ വീരയ്യ, വൈഎംസിഎ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ അമ്പലപ്പുഴ വെസ്റ്റ്, പായൽക്കുളങ്ങര, വരേണ്യം, മല്ലൻമുക്ക്,അയ്യൻകോയിക്കൽ,കളത്തിൽപറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙മുക്കയിൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഡിപ്ലോമ ഇൻഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
ചെങ്ങന്നൂർ ∙ ഗവ.വനിതാ ഐടിഐയിൽ ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (6 മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. 79078 53246.
ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാംപും
മാന്നാർ ∙ എസ്എൻഡിപി യൂണിയൻ ചെന്നിത്തല മേഖല കമ്മിറ്റിയുടെ ആരോഗ്യ സെമിനാറും സൗജന്യ മെഗാ മെഡിക്കൽ ക്യാംപും നാളെ രാവിലെ 9ന് ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളിൽ നടക്കും. ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉ ദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അധ്യക്ഷത വഹിക്കും. പക്ഷാഘാതം ബോധവൽക്കരണ ക്ലാസ് പുഷ്പഗിരി മെ ഡിക്കൽ കോളജിലെ ന്യൂറോ വിഭാഗം അസി. ഡോ. എസ്. വിജയലക്ഷ്മി നയിക്കും.ജനറൽ മെഡിസിൻ, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ഇഎൻടി, ത്വക്ക് വിഭാഗം, ശ്വാസകോശ വിഭാഗം, ഡെന്റൽ വിഭാഗം, നേത്രരോഗ വിഭാഗം തുടങ്ങി 9 വിഭാഗങ്ങളിലായി 18 ഡോക്ടർമാരും രോഗികളെ പരിശോധിക്കും. ക്യാംപിൽ പങ്കെടുക്കുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി മരുന്നുകളും കണ്ണടകളും കിഡ്നി രോഗികൾക്ക് ആവശ്യമായ ഡയാലിസിസ് കിറ്റും സൗജന്യമായി വിതരണം ചെയ്യും. ശാഖ ഓഫിസിലും, യൂണിയൻ ഓഫിസിലും, ക്യാംപ് ഹാളിലും പേരുകൾ റജിസ്റ്റർ ചെയ്യാമെന്ന് മേഖലാ ചെയർമാൻ കെ. വിശ്വനാഥൻ, കൺവീനർ പി. മോഹനൻ എന്നിവർ അറിയിച്ചു.
കെഎസ്ആർടിസി വിനോദയാത്ര
മാവേലിക്കര ∙ അവധിക്കാലം ആഘോഷമാക്കാനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയിൽ വിനോദയാത്ര ഒരുക്കുന്നു. സ്കൂൾ, കോളജ്, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷൻ എന്നിവർ ആവശ്യപ്പെടുന്ന സ്ഥലത്തു നിന്നും ഇഷ്ടപ്പെട്ട കേന്ദ്രത്തിലേക്കു വിനോദയാത്ര ക്രമീകരിക്കും. ബുക്കിങ്ങിന് 9400657240, 9446313991, 9947110905.
ഏപ്രിൽ മാസത്തെ വിനോദയാത്ര:
∙ 5– വാഗമൺ, പരുന്തുംപാറ
∙ 6 – ആഴിമല ശിവ ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, ചെങ്കൽ മഹാദേവ ക്ഷേത്രം, പത്മനാഭ ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം
∙ 11– മൂന്നാർ, മറയൂർ, കാന്തല്ലൂർ
∙ 13, 27 – ആതിരപ്പള്ളി, വാഴച്ചാൽ
∙ 17 – മലപ്പുറം ക്ഷേത്ര ദർശനം. പൊന്മുടി, കാപ്പുക്കാട്, നെയ്യാർ ഡാം.
∙ 18 – ഇല്ലിക്കൽ കല്ല്, ഇലവീഴാപ്പൂഞ്ചിറ, നെല്ലിയാമ്പതി
∙ 19 – റോസ്മല, തെന്മല, പാലരുവി.
∙ 20 – മാംഗോ മെഡോസ്
∙ 21 – മൂകാംബിക, ഉഡുപ്പി
∙ 26 – ഗവി, അടവി, പരുന്തുംപാറ
ബാഡ്മിന്റൻ പരിശീലനം
മാവേലിക്കര ∙ വൈഎംസിഎ, സിബീസ് ബാഡ്മിന്റൻ അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ 2 മുതൽ മേയ് 31 വരെ ബാഡ്മിന്റൻ പരിശീലനം നടക്കും. 7356128805, 9947111933
പൊതുവിജ്ഞാന ക്വിസ് പരമ്പര
മാവേലിക്കര ∙ പുന്നമൂട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 19 മുതൽ 4 ശനിയാഴ്ചകളിൽ പൊതുവിജ്ഞാന ക്വിസ് പരമ്പര നടത്തും. ഓരോ ആഴ്ചയും സമ്മാനങ്ങൾ. 7 മുതൽ പ്ലസ് ടു വരെ പഠിക്കുന്നവർക്ക് പങ്കെടുക്കാം. 8547079890
സ്പോർട്സ് സമ്മർ ക്യാംപ്
കായംകുളം∙ എസ്എൻ വിദ്യാപീഠം ഇംഗ്ലിഷ് മീഡിയം സ്കൂളിൽ 5 മുതൽ 9 വരെ പഠിക്കുന്ന താൽപര്യമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 35 ദിവസത്തെ സ്പോർട്സ് സമ്മർ ക്യാംപ് നടത്തും. രാവിലെ 7 മുതൽ 9 വരെയാണ് ക്യാംപ്. ഫുട്ബോൾ, ഹാൻഡ്‌ബോൾ, അത്‌ലറ്റിക്സ് എന്നിവയിൽ വിദഗ്ധർ പരിശീലനം നൽകും. അഡ്വാൻസ്ഡ് ട്രെയ്നിങ്, സ്പോർട്സ് തിയറി, ബീച്ച് സെഷൻസ്, ക്ലബ് ടൂർണമെന്റ്സ് എന്നിവ ക്യാംപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുന്നത്. 9495747095, 9895619152.