ADVERTISEMENT

ചെന്നൈ ∙ ഒരു വശത്ത് റോഡിൽ വാഹനങ്ങളുടെ തിരക്കും ബഹളവും. മറുഭാഗത്ത് ഇടയ്ക്കിടെ കുതിച്ചു പായുന്ന ട്രെയിനുകൾ. ഇതിനെല്ലാം ഇടയിൽ ശാന്തസുന്ദരമായ തടാകത്തിനും ചുറ്റും നടക്കാം, വ്യായാമം ചെയ്യാം, ബോട്ടിങ് നടത്താം. നഗര ഹൃദയത്തിലെ ഇക്കോ പാർക്കിലാണ് പുറത്തെ തിരക്കിനിടയിലും സ്വസ്ഥമായി വിശ്രമവേള ചെലവഴിക്കാൻ സൗകര്യമൊരുങ്ങിയത്. പൂനമല്ലി ഹൈറോഡിൽ ഈഗാ തിയറ്ററിന് എതിർ വശത്താണ് ചെത്പെട്ട് ഇക്കോ പാർക്ക്. ആകർഷകമായ പ്രവേശന കവാടം. 

അകത്തെത്തിയാൽ പേരിലെ ഇക്കോ എന്ന വാക്കിനോടു നീതി പുലർത്തും വിധം പ്രദേശത്തെ വളരെ മനോഹരമായും വൃത്തിയായും സംരക്ഷിക്കുന്നത് വ്യക്തമാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇക്കോ പാർക്ക് ഇഷ്ടമാകുമെന്നതിൽ‌ സംശയമില്ല. വിശാലമായ തടാകം സന്ദർശകരെ  ആകർഷിക്കും. സന്ദർശകരുടെ ഇഷ്ടമനുസരിച്ച് തുഴയുന്ന ബോട്ടുകളോ പെഡൽ ഉള്ളതോ തിരഞ്ഞെടുക്കാം.  മീൻ പിടിക്കാനും അവസരമുണ്ട്. 

ഇക്കോ പാർക്കിൽ തന്നെയുള്ള അക്വേറിയം കാണുന്നത് പ്രത്യേക അനുഭവമാകും. വലിയ അക്വേറിയമാണ് ഇവിടുള്ളത്. സമീപത്തുള്ള വെർച്വൽ റിയാലിറ്റി മുറി കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കും. കുട്ടികൾക്കായി ചെറിയ പാർക്കുമുണ്ട്.  25 രൂപയാണ് ഇക്കോ പാർക്ക് പ്രവേശന  നിരക്ക്. കുട്ടികൾക്ക് 10 രൂപ. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ മുതൽ പ്രവേശനമുണ്ട്. അക്വേറിയം, ബോട്ടിങ്, വിആർ എന്നിവയ്ക്കു പ്രത്യേക നിരക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com