മാഹിപ്പാലം: പ്രവൃത്തി തുടങ്ങി, പതിവ് അറ്റകുറ്റപ്പണിയല്ല; അടിമുടി നവീകരണം

Mail This Article
മാഹി ∙ ദേശീയപാതയിൽ മാഹി പാലത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. മേയ് 10വരെ ഇതുവഴി വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഫുട്പാത്തിൽ കാൽനട യാത്രയ്ക്ക് സൗകര്യം നൽകിയിട്ടുണ്ട്.പാലത്തിലെ നിലവിലെ ടാറിങ് അടർത്തി മാറ്റുന്നതാണ് ആദ്യ പ്രവൃത്തി. പിന്നീട് 4 എക്സ്പാൻഷൻ ജോയിന്റ് ഭാഗികമായി എടുത്ത് മാറ്റി പുതിയത് സ്ഥാപിക്കും. തുടർന്നു മെക്കാഡം ടാറിങ് നടത്തും. കൈവരികൾ പെയിന്റ് ചെയ്ത് മോടി കൂട്ടുകയും ചെയ്യും.
ഇതുവരെ പാലത്തിൽ രൂപപ്പെടുന്ന കുഴികൾ അടയ്ക്കുക മാത്രമാണ് ദേശീയപാത വിഭാഗം ചെയ്തത്. വലിയ തോതിൽ കുഴികൾ രൂപപ്പെടാനും എക്സ്പാൻഷൻ ഷീറ്റുകളുടെ തകർച്ചയ്ക്കും ഇതു വഴിയൊരുക്കിയിരുന്നു. പുതിയ ഷീറ്റുകൾ ഉപയോഗിക്കുന്നതോടെ പാലത്തിലെ റോഡിന്റെ ആയുസ്സ് നീളും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പകലും രാത്രിയിലും നിർമാണ പ്രവൃത്തി നടക്കും.
ബസുകൾക്ക് ഗതാഗത നിയന്ത്രണം
വടകര ഭാഗത്തുനിന്നു തലശ്ശേരി ഭാഗത്തേക്കു വരുന്ന ബസുകൾ മാഹി കെടിസി കവലയിൽ യാത്രക്കാരെ ഇറക്കി തിരികെ വന്ന് മാഹി പള്ളി പരിസരത്ത് പാർക്ക് ചെയ്യും. പിന്നീട് വടകരയ്ക്ക് യാത്ര തിരിക്കും. ബസുകൾ താൽക്കാലിക സമയക്രമീകരണം നടത്തിയാണ് സർവീസ് നടത്തുന്നത്.തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസുകൾ ന്യൂമാഹി ടൗണിൽ യാത്ര അവസാനിപ്പിക്കും. ദീർഘദൂര ബസുകൾ ബൈപ്പാസ് റോഡ് വഴി സർവീസ് നടത്തുന്നുണ്ട്.
കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ദീർഘദുര ബസുകൾ മാഹിയിലേക്കുള്ള യാത്രക്കാരെ അഴിയൂർ ബൈപാസ് കവലയിൽ ഇറക്കും. കണ്ണൂരിൽനിന്നു വരുന്ന ഏതാനും ദീർഘ ദൂര ബസുകൾ ന്യൂമാഹി ടൗണിൽ നിന്നും പെരിങ്ങാടി റോഡിൽ പ്രവേശിച്ച് പൂഴിത്തവരെയുള്ള യാത്രക്കാരെ ഇറക്കി സ്പിന്നിങ് മിൽ റോഡ് വഴി, ബൈപാസിൽ കയറി ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ നിന്നും അഴിയൂർ വഴി വടകരയ്ക്ക് സർവീസ് നടത്തി.
ചെറിയ വാഹനങ്ങൾ
ബൈപാസിനെ അശ്രയിക്കുന്നുണ്ട്. മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴിയും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്- മോന്താൽപാലം വഴിയും യാത്ര തുടരുന്നുണ്ട്.
ടാറിങ് അപാകതപരിഹരിക്കുന്നു
തലശ്ശേരി കൊടുവള്ളി മുതൽ മാഹി പാലം വരെയുള്ള 10.600 കിലോ മീറ്റിൽ ടാറിങ് ഇന്നലെ രാത്രി ആരംഭിച്ചു. ന്യൂമാഹി ടൗണിൽ ടാറിങ് അപാകത കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി അപടകങ്ങൾ നടന്നിരുന്നു. സ്കൂട്ടർ യാത്രക്കാരി മരിക്കുകയും ചെയ്തു. പുന്നോൽ മുതൽ സെയ്താർപള്ളി വരെയുള്ള റോഡിൽ നിരവധി കുഴികളും അപകടക്കെണികളും നിലവിൽ ഉണ്ട്.
ഗതാഗത നിയന്ത്രണംഇങ്ങനെ
∙ വടകര ഭാഗത്തുനിന്നു തലശ്ശേരി ഭാഗത്തേക്കു വരുന്ന ബസുകൾ മാഹി കെടിസി കവലയിൽ യാത്രക്കാരെ ഇറക്കി തിരികെ വന്ന് മാഹി പള്ളി പരിസരത്ത് പാർക്ക് ചെയ്യും. പിന്നീട് വടകരയ്ക്ക് യാത്ര തിരിക്കും. ബസുകൾ താൽക്കാലിക സമയക്രമീകരണം നടത്തിയാണ് സർവീസ് നടത്തുന്നത്.തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസുകൾ ന്യൂമാഹി ടൗണിൽ യാത്ര അവസാനിപ്പിക്കും.
ദീർഘദൂര ബസുകൾ ബൈപാസ് റോഡ് വഴി സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട് ഭാഗത്ത് നിന്നു വരുന്ന ദീർഘദുര ബസുകൾ മാഹിയിലേക്കുള്ള യാത്രക്കാരെ അഴിയൂർ ബൈപാസ് കവലയിൽ ഇറക്കുകയാണ്. കണ്ണൂരിൽനിന്നു വരുന്ന ഏതാനും ദീർഘദൂര ബസുകൾ ന്യൂമാഹി ടൗണിൽ നിന്നും പെരിങ്ങാടി റോഡിൽ പ്രവേശിച്ച് പൂഴിത്തല വരെയുള്ള യാത്രക്കാരെ ഇറക്കി സ്പിന്നിങ് മിൽ റോഡ് വഴി, ബൈപാസിൽ കയറി ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ നിന്ന് അഴിയൂർ വഴി വടകരയ്ക്ക് സർവീസ് നടത്തി.
ചെറിയ വാഹനങ്ങൾ ബൈപാസിനെ ആശ്രയിക്കുന്നുണ്ട്. മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴിയും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്- മോന്താൽപാലം വഴിയും യാത്ര തുടരുന്നുണ്ട്.