ADVERTISEMENT

നീലേശ്വരം ∙ നഗരപ്രാന്തങ്ങളിൽ പകൽനേരത്തു നടക്കുന്ന മോഷണവും മോഷണശ്രമങ്ങളും തടയാൻ ജാഗ്രതാസമിതിയുമായി നീലേശ്വരം ജനമൈത്രി പൊലീസ്.നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ സമീപം, തട്ടാച്ചേരി എന്നിവിടങ്ങളിലാണിത്. ഒട്ടേറെ പരാതികൾ ഇതു സംബന്ധിച്ചു ലഭിച്ചതിനെ തുടർന്നാണ് നീലേശ്വരം ജനമൈത്രി പൊലീസ് ഇടപെട്ട് ജാഗ്രത സമിതി രൂപീകരിച്ചത്. 

രൂപീകരണ യോഗത്തിൽ വാർഡ് കൗൺസിലർ പി.വത്സല അധ്യക്ഷത വഹിച്ചു. 

നീലേശ്വരം എസ്ഐ പി.ശ്രീജേഷ് ജാഗ്രതാസമിതിയുടെ പ്രവർത്തനരീതികൾ വിശദീകരിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ എം.ശൈലജ, കെ.വി.പ്രദീപൻ, ടി.വി.സ്നേഹരാജൻ, കെ.കെ.അഖിലേഷ് എന്നിവർ പ്രസംഗിച്ചു.പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

പൊലീസിനൊപ്പം ചേർന്നു സമീപങ്ങളിൽ നിരീക്ഷണം നടത്താനും ഇവിടങ്ങളിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വിവരം ശേഖരിക്കാനും യോഗം തീരുമാനിച്ചു. ഒറ്റപ്പെട്ടു താമസിക്കുന്നവർ, കിടപ്പുരോഗികൾ ഉള്ള വീടുകൾ എന്നിവിടങ്ങൾ പ്രത്യേകം ശ്രദ്ധിക്കും. റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ മേഖലയിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com