തൃക്കണ്ണാട്ട് തിമിംഗലം തീരത്തടിഞ്ഞു; രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല
Mail This Article
×
കോട്ടിക്കുളം ∙ തൃക്കണ്ണാട് കടപ്പുറത്ത് 4 മാസം പ്രായമുള്ള തിമിംഗലം കരയ്ക്കടിഞ്ഞു. മീൻപിടിത്ത തൊഴിലാളികൾ പലവട്ടം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം ചത്തു. പകുതി ജീവനോടെ കരയ്ക്കെത്തിയ തിമിംഗല കുഞ്ഞിനെ പരിസരത്തുണ്ടായിരുന്നവർ പുറം കടലിലേക്ക് മൂന്നുപ്രാവശ്യം തള്ളിക്കൊണ്ടു പോയെങ്കിലും തീരത്തേക്കു മടങ്ങി.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നാലര മീറ്റർ നീളവും 100 കിലോ തൂക്കവും ഉണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു സംഭവം. ഉദുമ വെറ്ററിനറി ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ.ചന്ദ്രബാബുപോസ്റ്റ്മോർട്ടം നടത്തി. മരണ കാരണം ആന്തരികാവയവങ്ങൾക്കേറ്റ അണുബാധയാണെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.