ADVERTISEMENT

കാസർകോട്∙ ബേക്കൽ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ആഘോഷ രാവുകൾക്ക് ഇന്ന് തുടക്കം. ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾക്കു പുറമേ വിപണന മേളയും ഭക്ഷ്യ സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കും കളിയിടങ്ങളും ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് 5 മുതൽ 7 വരെ സാംസ്‌കാരിക സദസ്സും നടക്കും. രണ്ട് വേദികളിലായിട്ടാണ് പരിപാടികൾ. ഒന്നാം വേദിയിൽ പ്രമുഖ കലാകാരൻ അണിനിരക്കുന്ന ഇനങ്ങൾ അരങ്ങേറും. രണ്ടാം വേദി റെഡ് മൂൺ ബീച്ചിലാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് ഈ വേദിയിൽ അരങ്ങേറുക. ജില്ലയുടെ തനത് കലാരൂപങ്ങളും ഒപ്പന, കൈകൊട്ടിക്കളി തുടങ്ങി വിവിധ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ നാലു ദിവസവും ഗ്രാമീണ കലാസമിതിയുടെ പരിപാടി അഞ്ചു ദിവസങ്ങളിലായും നടക്കും. 

പരിപാടികൾ ഇങ്ങനെ
∙ഇന്ന് വൈകിട്ട് 5.00: പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം
വൈകിട്ട് 6.00: ഉദ്ഘാടനം– കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ 
ഉദ്ഘാടന ചടങ്ങിന് ശേഷം: തൈക്കൂടം ബ്രിജ് നയിക്കുന്ന മ്യൂസിക് ഷോ.
∙നാളെ: ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ട്രിയോ.
∙മറ്റന്നാൾ കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം, 
∙25ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്

∙26ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്
∙ 27ന് പത്മകുമാറും ദേവും സംഘവും ഓൾഡ് ഈസ് ഗോൾഡ് മ്യൂസിക്കൽ മെലഡി
∙28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര
∙ 29ന് കണ്ണൂർ ഷരീഫും സംഘത്തിന്റെയും മാപ്പിളപ്പാട്ട് നൈറ്റ്,
∙30ന് ഗൗരിലക്ഷ്മി മ്യൂസിക്കൽ ബാൻഡ്
∙ 31ന് റാസാ ബീഗം ഗസൽ ഡ്യൂ, ആട്ടം കലാ സമിതിയും തേക്കിൻകാട് ബാൻഡും അവതരിപ്പിക്കുന്ന മെഗാ ന്യൂയർ നൈറ്റ് ‌

റെയിൽവേ ട്രാക്കിലൂടെ  സഞ്ചരിക്കരുത്
ഫെസ്റ്റിനെത്തുന്നവരുടെ റെയിൽവേ ട്രാക്ക് വഴിയുള്ള സഞ്ചാരം കർശനമായി നിരോധിച്ചു.  ട്രാക്കിലും പരിസരത്തും ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും.  നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പരിപാടി സ്ഥലത്തേക്ക് കടത്തിവിടില്ല. ലഹരി വസ്തുക്കൾ ഉപയോഗിച്ച് ഫെസ്റ്റിവൽ പ്രദേശത്ത് അപമര്യാദയായി പെരുമാറുന്നത് നിയന്ത്രിക്കും.സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കെ.ഇമ്പശേഖർ ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉത്തരവായി. ഫെസ്റ്റിവൽ സംഘാടകരായ ബിആർഡിസി പരിപാടിയുടെ പൂർണ സുരക്ഷാ ചുമതല ഉറപ്പുവരുത്തുകയും അത് നടപ്പിലാക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com