ADVERTISEMENT

കല്യാശ്ശേരി ∙ പുതിയ കേരളമെന്ന മോദിയുടെ ഗ്യാരന്റിയെ ഇടത് - വലത് മുന്നണികൾ ഭയക്കുന്നുവെന്നും എൻഡിഎയുടെ ചുമരെഴുത്തിൽ കരി ഓയിൽ ഒഴിച്ചത് ഇതിന് തെളിവാണെന്നും കാസർകോട് ലോക്സഭാ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി പറഞ്ഞു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സത്യൻ കരിക്കന്റെ വീട്ടുമതിലിലാണ് കരി ഓയിൽ ഒഴിച്ചിരിക്കുന്നത്.

തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ഇതര രാഷ്ട്രീയ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിൽക്കുന്നത്. 30 വർഷക്കാലം ബംഗാളിൽ രാഷ്ട്രീയ എതിരാളികളെ തകർക്കാൻ പരിശ്രമിച്ച കമ്യൂണിസ്റ്റ് പാർട്ടി അവിടെ നാമാവശേഷമായി. കേരളത്തിലെ ക്യാംപസുകളിലും കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനകളുടെ അസഹിഷ്ണുതയാണ് കാണുന്നതെന്നും സിദ്ധാർഥന്റെ കൊലപാതകം ഒറ്റപ്പെട്ടതല്ലെന്നും കേരള സമൂഹം ഒറ്റക്കെട്ടായി ഇത്തരം അതിക്രമങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും അശ്വിനി പ്രതികരിച്ചു. 

എൻഡിഎ കല്യാശ്ശേരി മണ്ഡലം തിരഞ്ഞെടുപ്പ് ഓഫിസ് ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി.സുമേഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഇൻ -  ചാർജ് ശ്രീധരൻ, മണ്ഡലം പ്രഭാരി ഗംഗാധരൻ കാളീശ്വരം, മണ്ഡലം ജനറൽ സെക്രട്ടറി രജീവ് കല്ല്യാശ്ശേരി, സത്യൻ കരിക്കൻ, മണ്ഡലം വൈസ് പ്രസിഡന്റ് ബിജു പാളത്ത്, മണ്ഡലം സെക്രട്ടറി വിജു, മണ്ഡലം ട്രഷറർ ജിജേഷ് അണ്ണാമല, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി റിനോയി ഫിലിക്‌സ്, പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. രതീഷ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി രാഹുൽ, സോഷ്യൽ മീഡിയ ഇൻ-ചാർ‌ജ് ജിഷ്ണു എന്നിവർ പങ്കെടുത്തു.

ചെറുകുന്ന് ∙ കവിണിശ്ശേരിയിൽ ബിജെപിയിൽ അംഗത്വമെടുത്തവരെ അശ്വിനി ഷാൾ അണിയിച്ചു സ്വീകരിച്ചു. മണ്ഡലം പ്രസിഡൻ്റ് സി.വി. സുമേഷ്, സംസ്ഥാന സമിതിയംഗം അഡ്വ. ശ്രീധരൻ എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com