റെയിൽപാത വഴി വരവ് നടക്കില്ല; കോട്ടവാസൽ തുരങ്കത്തിൽ 24 മണിക്കൂറും പരിശോധന
Mail This Article
തെന്മല∙ കോട്ടവാസൽ തുരങ്കം പൊലീസ് – വനംവകുപ്പിന്റെ അധീനതയിൽ; റെയിൽപാത വഴി അതിർത്തി കടന്ന് വരാമെന്ന മോഹം ഇനി നടക്കില്ല. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കോട്ടവാസൽ തുരങ്കം വഴി ആളുകൾ എത്തുന്നതായി പരാതി വ്യാപകമായതോടെ പൊലീസും വനംവകുപ്പും ചേർന്നുള്ള പരിശോധന തുരങ്കത്തിൽ ശക്തമാക്കി. രണ്ട് വകുപ്പുകളുടേയും ജീവനക്കാർ 24 മണിക്കൂറും തുരങ്ക കവാടത്തിലുണ്ടാകും.
എല്ലാ ദിവസവും ആരോഗ്യവകുപ്പും റവന്യു വകുപ്പും ചെക്പോസ്റ്റിലെ പരിശോധന വിലയിരുത്തുന്നുണ്ട്. പരിശോധന ശക്തമാക്കുന്നതിന് മുൻപ് കാൽനടയായി കേരളത്തിലേക്ക് ഒട്ടേറെപ്പേർ കടന്നതായാണ് നിഗമനം. തെങ്കാശി ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ തുരങ്കത്തിൽ പരിശോധന തുടരാനാണ് തീരുമാനം. തുരങ്കത്തിൽ വെളിച്ച സംവിധാനം ഉള്ളതിനാൽ കാൽനടയായി വരാനും സൗകര്യമായിരുന്നു.