ADVERTISEMENT

കൊട്ടാരക്കര∙മഴക്കാല പൂർവ ശുചീകരണം പാളി.  വഴിയോരങ്ങളിൽ മാലിന്യം നിറഞ്ഞു. ജനം പൊറുതിമുട്ടി. മണ്ണും മാലിന്യങ്ങളും അടിഞ്ഞു ജലാശയങ്ങൾ നികന്നു. മഴ പെയ്താൽ തോടുകൾ കരകവിഞ്ഞു വെള്ളം പരിസരത്തെ വീടുകളിലേക്ക് കയറും. ഈയിടെ പെയ്ത ചെറിയ മഴകളിലും ഒട്ടേറെ വീടുകളിൽ വെള്ളം കയറി. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെ പേരിനു മാത്രമായി ശുചീകരണം.  

കഴിഞ്ഞ 20 മുതൽ 30വരെ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ ക്യാംപെയ്ൻ നടത്താനായിരുന്നു‍ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ 12ന് നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗ തീരുമാനം. വൻ പങ്കാളിത്തമായിരുന്നു യോഗത്തിലുണ്ടായത്.  കൊട്ടാരക്കര നഗരസഭയിലെയും ഏഴു പഞ്ചായത്തുകളിലെയും പ്രതിനിധികളും ജില്ലാ അധികൃതരും യോഗത്തിൽ സംബന്ധിച്ചു.എന്നാൽ തുടർ നടപടികൾ പരാജയമായിരുന്നു. കൃത്യമായ ഏകോപനം ഉണ്ടായില്ല.തൊഴിലുറപ്പ്, കുടുംബശ്രീ, ശുചിത്വമിഷൻ വിഭാഗങ്ങൾക്ക് പുറമേ വിദ്യാർഥികൾ മുതൽ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ഭാഗമാകുമെന്നായിരുന്നു അറിയിപ്പ്. 

പുലമൺതോട്: പാഴായ പദ്ധതികൾ

പുലമൺതോട് ശുചീകരണത്തിനു  പദ്ധതികൾ പലത്. ഒന്നും നടപ്പായില്ല. തോട് ആഴം കൂട്ടി നവീകരിക്കാനുള്ള കോടികളുടെ പദ്ധതികൾ ഉറക്കത്തിലാണ്. മീൻപിടിപാറ മുതൽ കുളക്കടവരെ എംസി റോഡിനു സമാന്തരമായി ഒഴുകുകയാണ് പുലമൺതോട്. 19 കിമീ ആണ് ദൂരം. കയ്യേറ്റങ്ങൾ കാരണം  പലയിടത്തും വീതി കുറഞ്ഞു. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് തോട് ആഴം കൂട്ടുന്നതിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു. എന്നാൽ ഒന്നും നടപ്പായില്ല. 2.75 കോടി രൂപ ചെലവിട്ട് തോട് നവീകരിക്കാനുള്ള കരാർ നൽകിയിട്ട് ആറു വർഷമായി. കരാറുകാരൻ ജോലി ഉപേക്ഷിച്ചു പോയി വർഷങ്ങൾ കഴിഞ്ഞിട്ടും  പകരം കരാറായില്ല. ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കോടികളുടെ വികസനം എത്തിക്കുമെന്നായിരുന്നു രണ്ടാമത്തെ വാഗ്ദാനം. 

ചില യോഗങ്ങൾ നടത്തിയതല്ലാതെ പുരോഗതിയില്ല.തോട് ഇന്നു സർവനാശത്തിലാണ്. മാലിന്യങ്ങൾ തള്ളാനുള്ള ഇടമായി മാറി. ഹോട്ടലുകളിൽ നിന്നുള്ള ശുചിമുറി മാലിന്യങ്ങൾ അടക്കം പൈപ്പ് സ്ഥാപിച്ച് തോട്ടിലേക്കു തള്ളുന്നു. തോടിന്റെ രണ്ടര ഏക്കറോളം തീര ഭാഗം കയ്യേറിയെന്നാണ് രേഖകൾ. കയ്യേറ്റങ്ങളെ സഹായിക്കാൻ കൊട്ടാരക്കര നഗരസഭാ ഭരണസമിതിയിലെ ഒരു വിഭാഗം ഒപ്പമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തോട് സംരക്ഷണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഓംബുഡ്സ്മാനെ സമീപിച്ച് അനുകൂല വിധി നേടി. പക്ഷേ ഒരിഞ്ച് വികസനം പോലും നഗരസഭ നടപ്പാക്കിയിട്ടില്ല. കയ്യേറ്റങ്ങൾക്കു പുറമേ തീരം ഇടിഞ്ഞ് പലയിടത്തും വെള്ളത്തിലേക്കു താഴ്ന്നു. ജലമൊഴുക്ക് മിക്കയിടത്തും നിലച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com