ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ മേൽപാലം പൂർത്തിയായി
Mail This Article
×
ആവണീശ്വരം∙ റെയിൽവേ സ്റ്റേഷനിൽ മേൽപാലം പൂർത്തിയായി. സ്റ്റേഷനിൽ വളവും ഉയരവുമുള്ള പ്ലാറ്റ് ഫോം മറി കടക്കുക ഏറെ പ്രയാസമായിരുന്നു. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരണങ്ങൾ വരെയുണ്ടായ ഇവിടെ കാൽനടക്കാർക്കായി മേൽപാലം വേണമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു.കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിലൂടെ ശുചിമുറി, പ്ലാറ്റ് ഫോം ഉയരം കൂട്ടൽ, നവീകരണം, എന്നിവയ്ക്കൊപ്പമാണ് മേൽപാലവും അനുവദിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.