180 ലീറ്റർ കോടയുമായി ഒരാൾ പിടിയിൽ

Mail This Article
കോട്ടയം ∙ വാറ്റുപകരണങ്ങളും 180 ലീറ്റർ കോട കലക്കിയതുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ മൈലാടുംപാറയ്ക്കു സമീപം വടക്കേചൂഴിക്കുന്നേൽ പി.സി.ഷാജിയാണ് (56) അറസ്റ്റിലായത്. വീടിനുള്ളിൽ ചാരായ വാറ്റ് ക്രമീകരണങ്ങളും കണ്ടെത്തിയെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ വി.പി.അനൂപ് പറഞ്ഞു.
ഇയാൾ ഏജന്റ് വഴിയും വിൽപന നടത്തിയിരുന്നതായി കണ്ടെത്തി. പ്രദേശത്ത് ചാരായ വിൽപന വർധിക്കുന്നതായി എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.വി.ദിവാകരനു രഹസ്യ വിവരം ലഭിച്ചിരുന്നു. നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് ഷാജി പിടിയിലായത്. പ്രിവന്റീവ് ഓഫിസർ എം.എസ്.അജിത്ത്, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എൻ.സുരേഷ് കുമാർ, ആർ.എസ്.നിതിൻ, പി.പി.പ്രസീദ്, സി.ബി. സുജാത, ഡ്രൈവർ മനീഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.