ADVERTISEMENT

കോരുത്തോട്∙ കോഴികളെ തിന്നശേഷം കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കുരുങ്ങി. വനപാലകരും നാട്ടുകാരും ചേർന്ന് പിടികൂടി വനത്തിൽ വിട്ടു. പുളിന്താനംപടി കുറ്റിക്കാട് തോമസിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്നലെ രാവിലെയാണ് പെരുമ്പാമ്പ് കുടുങ്ങിയത്. രണ്ട് കോഴികളെ തിന്നശേഷം പുറത്ത് ഇറങ്ങാൻ കഴിയാതെ കൂടിനുള്ളിൽ അകപ്പെടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പാമ്പിനെ പിടിച്ച് ചാക്കിൽ കെട്ടി വനത്തിൽ വിട്ടു. 

കോരുത്തോട് പ്രദേശത്ത് പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കണ്ടങ്കയം ഭാഗത്ത് 2 പെരുമ്പാമ്പുകളെയാണു പിടികൂടിയത്.  ശബരിമല വനത്തോടു ചേർന്ന പ്രദേശങ്ങളിൽ പാമ്പുകളെ സ്ഥിരമായി കാണാറുണ്ട്. മഴക്കാലം ആകുമ്പോൾ പാമ്പുകൾ നാട്ടിലേക്ക് ഇറങ്ങുന്നതും പതിവാണ്. ആടുകളും കോഴികളുമാണ് പ്രധാന ലക്ഷ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com