ADVERTISEMENT

കോട്ടയം∙  അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കോളജ് ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ പോസ്റ്റർ പ്രദർശനവും ജൈവ കൃഷി വിത്തിടീൽ ചടങ്ങും സംഘടിപ്പിച്ചു . ബികോം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്യാംപസ് ശുചീകരണവും വൃക്ഷത്തൈ നടീലും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പൊളിറ്റിക്സ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ ഔഷധ സസ്യ പരിചരണവും കാലാവസ്ഥാ വ്യതിയാനത്തിലെ രാഷ്ട്രീയവും എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു.

ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബോട്ടണി ഗാർഡൻസിൽ വൃക്ഷ തൈ നടീലും ബാർബ തോട്ട സന്ദർശനവും പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. മാത്തമാറ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി പരിസ്ഥിതി ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. കോളജിലെ മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ അരുവിത്തുറ സെന്റ് ജോർജസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ഇംഗ്ലിഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ ഹാർട്ട് ഓഫ് ഗ്രീൻ ക്യാംപെയിൻ സംഘടിപ്പിച്ചു. 

ഫിസിക്സ്, കെമിസ്ടി വിഭാഗങ്ങളുടെ അഭിമുഖ്യത്തിലും വിവിധ പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ നടന്നു. ഭൂമിത്രസേനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഷോർട്ട് ഫിലിം പ്രദർശനവും ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു. കോളജിലെ അനധ്യാപക ജീവനക്കാർ ഫലവൃക്ഷത്തൈ നട്ടാണ് പരിസ്ഥിതിദിനത്തിന്റെ ഭാഗമായത്. ചടങ്ങുകൾ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. കോളജ് ബർസാർ റവ. ഫാ.ബിജു കുന്നക്കാട്ട് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവരും ചടങ്ങുകളിൽ സംസാരിച്ചു. വിവിധ വകുപ്പു മേധാവികൾ അധ്യാപകർ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com