വിളിക്കൂ, ഭക്ഷണം വീട്ടിലെത്തും

Mail This Article
കോഴിക്കോട് ∙ വീടുകളിലും താമസ സ്ഥലത്തും ഭക്ഷണം എത്തിക്കാനാവശ്യമായ നടപടി കോഴിക്കോട് കോർപറേഷൻ സ്വീകരിച്ചു. ലോഡ്ജുകളിലും മറ്റും താമസിക്കുന്ന പലർക്കും ഇന്നലെ ഹോട്ടലുകൾ അടഞ്ഞു കിടന്നതിനാൽ ഭക്ഷണം കിട്ടിയില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ചുരുങ്ങിയ ഡെലിവറി ചാർജിൽ ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
6 ഹോട്ടലുകളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയം ജംക്‌ഷനിലെ റഹ്മത്ത് ഹോട്ടൽ (0495 4850495), ഈസ്റ്റ് നടക്കാവിലെ സൽക്കാര ഹോട്ടൽ (0495 2760062, 63),കാരപ്പറമ്പിലെ മലബാർ റസ്റ്ററന്റ് (0495 2382554, 8547282554), അരക്കിണർ ന്യൂ സ്റ്റാർ ഹോട്ടൽ (9567554524, 9656005404), പാലാഴിയിലെ ഹോട്ടൽ ജിനാൻ (9601339555), മെഡിക്കൽ കോളജിലെ ഹോട്ടൽ വേണാട് (9995278287) എന്നീ ഹോട്ടലുകളാണിവ.
കോർപറേഷൻ പരിധിയിൽ ടേക്ക് എവേ സംവിധാനത്തിൽ ഭക്ഷണം എത്തിക്കുന്നതിനായി ഈ ഹോട്ടലുകൾ കലക്ടറുടെ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിൽ രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. ജനങ്ങൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നതിനായി സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. പൊതുജനങ്ങൾക്ക് ആപ്പ് (POTAFO ONLINE FOOD DELIVERY) വഴിയോ ഏജൻസിയുടെ ഫോൺ നമ്പർ (0495 4011066, 8606020133) വഴിയോ ഭക്ഷണം ആവശ്യപ്പെടാം. കോർപറേഷൻ പരിധിയിൽ ഏതു ഭാഗത്തും ഭക്ഷണം എത്തിക്കുന്നതിനു ബില്ലിനു പുറമെ ഡെലിവറി ചാർജായി 20 രൂപ നൽകിയാൽ മതി.
കോർപറേഷൻ പരിധിയിൽ എല്ലാ ഭാഗത്തും രാവിലെ 8 മുതൽ രാത്രി 8 വരെ വീടുകളിൽ ഭക്ഷണം എത്തിക്കും. 20 മിനിറ്റു മുതൽ 40 മിനിറ്റു വരെ സമയമെടുത്ത് ഭക്ഷണം വീട്ടിൽ എത്തിക്കാനും യോഗം തീരുമാനിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ മീരാദർശക്, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ്. ഗോപകുമാർ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നേതാക്കളായ മുഹമ്മദ് സുഹൈൽ, കെ.എം.ബിജു, എം.ആർ.അനീഷ്, കെ.ഫസൽ എന്നിവർ പങ്കെടുത്തു.