ADVERTISEMENT

കോഴിക്കോട് ∙ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നതു തടയാൻ ജില്ലയിൽ  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന ‘ഓപ്പറേഷൻ മൺസൂൺ’ ആരംഭിച്ചു. ഇന്നലെ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിൽ 5 സ്ക്വാഡുകൾ 123 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. 5 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. 20 സ്ഥാപനങ്ങൾക്കു ന്യൂനത പരിഹരിക്കാൻ നോട്ടിസ് നൽകി. നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.സക്കീർ ഹുസൈൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com