കൊടും വേനൽ; ദാഹജലം തേടി കാട്ടാനകൾ കുളങ്ങളിലേക്ക്

Mail This Article
എടക്കര ∙ വേനൽ കാഠിന്യത്തിൽ കാട്ടുചോലകൾ വറ്റിയതോടെ ആനകളുടെ ദാഹമകറ്റുന്നത് കുളങ്ങൾ. ചോലകളും ജലസ്രോതസ്സുകളും വറ്റി വന്യമൃഗങ്ങൾക്ക് വെളളം കിട്ടാത്ത സാഹചര്യം വന്നാൽ ഉപകരിക്കാൻ നിർമിച്ച കുളങ്ങളുടെ പരിസരങ്ങളിലാണിപ്പോൾ ആനകൾ തമ്പടിക്കുന്നത്. തീറ്റ കണ്ടെത്താൻ മാത്രമാണ് ഇവിടംവിട്ട് പോകുന്നത്. കാട്ടാനകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള മേഖലകൾ കണ്ടെത്തിയാണ് വനം വകുപ്പ് കുളങ്ങൾ നിർമിച്ചത്.
ആനകൾ കൂടുതലുള്ള വന മേഖലകളിലൊന്നായ വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിൽ വലിയകുളം, താനിക്കുണ്ട്, ഞെരുമ്പ് എന്നിവിടങ്ങളിലാണ് കുളങ്ങളുള്ളത്. നാടുകാണി ചുരം പാതയ്ക്ക് താഴെ പോത്തുംകുഴിയിൽ തടയണയും നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ വേനലുകളിലെല്ലാം കുളങ്ങളിൽ വെള്ളമുണ്ടായിരുന്നു. ഇത്തവണ ഇതുവരെ വെള്ളം കുറഞ്ഞിട്ടില്ല.