ADVERTISEMENT

മുംബൈ ∙ നിർദിഷ്ട മെട്രോ 12 പാതയുടെ ഭാഗമായി കാർ ഷെഡ് നിർമിക്കുന്നതിനുള്ള 47 ഏക്കർ സ്ഥലം ഏറ്റെടുത്തു. നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് എറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്. ലേബർ ക്യാംപ്, കാസ്റ്റിങ് യാഡ്, സബ് സ്റ്റേഷൻ എന്നിവയ്ക്കായി കല്യാണിലെ നിൽജെപാഡയിലാണ് സ്ഥലം ഏറ്റെടുത്തത്. ജില്ലാ കലക്ടറിന്റെ ഉത്തരവിനെത്തുടർന്നാണ് മുംബൈ മെട്രോപൊലിറ്റന്‌ റീജൻ ഡവലപ്മെന്റ് അതോറിറ്റി അധികൃതർ സ്ഥലം ഏറ്റെടുത്തത്. മുൻപ് മറ്റ് ചില സ്ഥലങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും എതിർപ്പുകൾ ഉയർന്നിരുന്നു.

തലോജ– കല്യാൺ പാത:ചെലവ് 5,494 കോടി 

തലോജയെയും കല്യാണിനെയും ബന്ധിപ്പിക്കുന്ന  20 കിലോമീറ്റർ മെട്രോ പാതയാണ് 12. പൂർണമായും എലിവേറ്റഡ് പാതയാണിത്. 5,494 കോടി രൂപയാണ് പദ്ധതിച്ചെലവ്. 17 സ്റ്റേഷനുകളാണ് പാതയിൽ ക്രമീകരിക്കുന്നത്. കല്യാൺ ഈസ്റ്റ്, ഗണേഷ് നഗർ, പിസാവ് വലി , ഗോലാവലി, ഡോംബിവ്‌ലി എംഐഡിസി, സാഗാവ്, മാൻപാഡ, സോണാർപാഡ, ഹെതുത്താനെ, കൊലെഗാവ്, നിൽജെ, വഡ് വലി, വാക്‌ലൻ, തുർഭെ, പിസാർവെ ഡിപ്പോ, പിസാർവെ, തലോജ എന്നിവയാണ് സ്റ്റേഷനുകൾ.

ഉദ്ഘാടനം 2025ൽ 

2025 ഒക്ടോബറോടെ മെട്രോ 12 പാതയുടെ ആദ്യഘട്ടം യാത്രക്കാർക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് കരുതുന്നത്. പ്രതിദിനം 1.25 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2031നകം ദിവസം 2.6 ലക്ഷം യാത്രക്കാരും പാത ഉപയോഗിക്കുമെന്നാണ് കരുതുന്നത്. 2018ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com