ആലത്തൂർ ഗാന്ധിജംക്‌ഷനു സമീപം പിണ്ടിയോട് റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ. വീടുകളിലെ മാലിന്യങ്ങളാണ് കൂടുതലായി നിക്ഷേപിക്കുന്നത്.
Mail This Article
×
ADVERTISEMENT
ആലത്തൂർ∙ ഗാന്ധിജംക്‌ഷനു സമീപം പിണ്ടിയോട് റോഡരികിൽ മാലിന്യം തള്ളുന്നു. പുതിയങ്കം ജിയുപി സ്കൂളിനു മുന്നിൽ പാത തുടങ്ങുന്നിടത്താണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും മാലിന്യങ്ങൾ ഇടുന്നത്. പാതയരികിലെ കുറ്റിക്കാടുകളിൽ ഇവ നിറഞ്ഞിരിക്കുകയാണ്. പൈപ്പ് ലൈനുകളിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. നായ്ക്കളുടെ കൂട്ടം ഇവിടെയുള്ള പ്ലാസ്റ്റിക് കവറുകൾ പൊട്ടിച്ച് പഴകിയ ഭക്ഷണം തിന്നാനായി എത്തുന്നുണ്ട്. ഇത് മൂലം ഇതുവഴി സ്കൂളിലേക്കു പോകുന്ന കുട്ടികൾ ഭയപ്പാടിലാണ്. ഈ പാതയിൽ നിന്ന് ചെറുതറയിലേക്കു പോകുന്ന ഭാഗത്തും മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഈ രണ്ടിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യങ്ങൾ തള്ളുന്നവരെ തടയണമെന്നും ഇവരിൽ നിന്ന് പിഴ ഈടാക്കണമെന്നുമാണ് ആവശ്യം.
English Summary:
Illegal dumping plagues Alathur's Gandhi Junction area, creating health hazards and fear among schoolchildren. Residents urge authorities to install CCTV cameras to deter this irresponsible waste disposal.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.