പാർക്കിങ് പ്രശ്നം, ഗുണ്ടാവിളയാട്ടം: റെയിൽവേ സ്റ്റേഷനു മുൻപിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ
Mail This Article
തിരുവല്ല ∙ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കുക, ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുക, പ്രീ– പെയ്ഡ് ഓട്ടോ റിക്ഷ സംവിധാനം പുനഃസ്ഥാപിക്കുക, പാർക്കിങ് ഗ്രൗണ്ടിൽ നിന്നും വെളിയിലേക്കു ഇറങ്ങുന്ന സ്ഥലത്തു പൊക്കവിളക്ക് സ്ഥാപിക്കുക, പാർക്കിങ് ഏരിയയിൽ ചെക് പോസ്റ്റുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹിക - സാംസ്കാരിക - സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇന്നലെ വൈകിട്ട് റെയിൽവേ സ്റ്റേഷനു മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
വ്യാപാര സംഘടനകൾ, ബാർ അസോസിയേഷൻ, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തു.ജോസഫ് എം പുതുശേരി, നഗരസഭാധ്യക്ഷ അനു ജോർജ്, കെ. പ്രകാശ് ബാബു, ഫ്രാൻസിസ് വി ആന്റണി, ആർ. ജയകുമാർ, വിജയകുമാർ മണിപ്പുഴ, ജിജി വട്ടശേരിൽ, മാത്യൂസ് ചാലക്കുഴി, റീന വിശാൽ,സുനിൽ ജേക്കബ്, ലെജു എം സഖറിയ, ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള, സിബി തോമസ്, എ.വി. ജോർജ്, ജയിംസ് ടി ജോർജ്, ഡോ.ശീതൾ ശിവൻകുട്ടി, ഡോ. മാത്യു മാരേട്ട്,എന്നിവർ പ്രസംഗിച്ചു.പരാതികളും നിവേദനങ്ങളും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും റെയിൽവേ ഡിവിഷനൽ മാനേജർക്കും നൽകും.