വടശേരിക്കര ഫോറസ്റ്റ് ചെക്പോസ്റ്റിൽ ഡ്യൂട്ടിക്ക് ഇനി വനിതകളും
Mail This Article
×
സീതത്തോട് ∙ വടശേരിക്കര ഫോറസ്റ്റ് ചെക്പോസ്റ്റിൽ വാഹന പരിശോധന അടക്കമുള്ള ഡ്യൂട്ടിക്ക് ഇനി വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരും. സുബിമോൾ ജോസഫിനും എസ്.ആർ സരിതയുമാണ് ആദ്യ വനിത ഡ്യൂട്ടിക്കാർ. ഇവരുടെ സേവനം ഒരാഴ്ച തുടരും. തൃപ്തികരമെങ്കിൽ വനിത ഉദ്യോഗസ്ഥരെ കൂടുതൽ സമയം ഡ്യൂട്ടിക്കു നിയോഗിക്കുമെന്നാണ് സൂചന. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് ഇരുവരും. ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ കാട്ടാന സെൻസസ് ഡ്യൂട്ടിക്കു പോയതിനെ തുടർന്നാണ് ഇരുവരേയും ഇവിടെ നിയമിച്ചതെന്ന് വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി രതീഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.