ADVERTISEMENT

കല്ലമ്പലം∙ എൽഡിഎഫിന്റെയും ബിജെപിയുടെയും ജനദ്രോഹ നടപടികൾക്കും അഴിമതിക്കും നുണ പ്രചാരണത്തിനും എതിരെ ജനം വിധി എഴുതുമെന്നും അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. കർഷകരെ ദ്രോഹിച്ച ബിജെപിയും കേരളത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന എൽഡിഎഫും വലിയ വില നൽകേണ്ടി വരും. രാജ്യത്ത് സമത്വം പുന:സ്ഥാപിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നും അദ്ദേഹം പറഞ്ഞു.

വർക്കല മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബി.ആർ.എം.ഷഫീറിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കൽ പഞ്ചായത്തിൽ നടത്തിയ റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പള്ളിക്കൽ ടൗണിൽ 15 മിനിറ്റ് അദ്ദേഹം സ്ഥാനാർഥിക്ക് ഒപ്പം കച്ചവട സ്ഥാപനങ്ങളിൽ കയറി  വോട്ട് അഭ്യർഥിച്ചു.  തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ഇ.റിഹാസ്,എം.എം.താഹ,പള്ളിക്കൽ നിസാം മറ്റു കോൺഗ്രസ് നേതാക്കൾ പ്രസംഗിച്ചു.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com