തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ 26, 27 തീയതികളിൽ കനത്ത മഴയ്ക്കു സാധ്യത. ശക്തമായ മിന്നലിനും സാധ്യതയുളളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാധ്യതയ്ക്കൊപ്പം കേരളത്തിൽ ഉയർന്ന താപനിലയും തുടരുകയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഉയർന്ന താപനിലയെ തുടർന്ന് യെലോ അലർട്ട് നൽകി. തൃശൂരിലും പാലക്കാടും 38 ഡിഗ്രി സെൽഷ്യസ് ചൂടു രേഖപ്പെടുത്തി. കൊല്ലം, കോഴിക്കോട്, കണ്ണൂർ–37. ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട്–36 ഡിഗ്രി സെൽഷ്യസ്. ഇടുക്കിയിൽ അൾട്രാ വയലറ്റ് വികിരണ നിരക്ക് 10 വരെ രേഖപ്പെടുത്തി.
English Summary:
Heavy rain is predicted for Kerala. The state also faces high temperatures and a yellow alert is in place for several districts due to heatwave conditions and strong lightning.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.