മലയാളം പള്ളിക്കൂടത്തില്‍ അവധിക്കാല ക്ലാസ്സുകള്‍ ഏപ്രില്‍ 6 മുതൽ

Mail This Article
തിരുവനന്തപുരം ∙ മാതൃഭാഷയില്‍ സാമൂഹികവിഷയങ്ങളും നാടന്‍കളികളും നൈപുണ്യവികസന പരിപാടികളുമായി മലയാളം പള്ളിക്കൂടത്തിന്റെ അവധിക്കാല ക്ലാസ്സുകള്‍ ഏപ്രിൽ 6 ന് ആരംഭിക്കും. തൈക്കാട് ഗവ.മോഡല്‍ എച്ച്‌എസ്‌എല്‍പി സ്‌കൂളില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലാസ്.
വട്ടപ്പറമ്പില്‍ പീതാംബരന്‍, ആര്‍ട്ടിസ്റ്റ് ഭട്ടതിരി, ഡോ.സി.ആര്‍.പ്രസാദ്, ബിനു ബി. (ക്രൈം ബ്രാഞ്ച് എഎസ്‌ഐ), കാര്‍ട്ടൂണിസ്റ്റ് ടി.കെ.സുജിത്, സില്‍വി മാക്സി മേന (ഡഫ് എജ്യുക്കേറ്റര്‍), എന്‍.കെ.സുനില്‍കുമാര്‍ (അധ്യാപകന്‍), ആമിന നജുമ (ജേണലിസ്റ്റ്), കെ.എല്‍.കല (അധ്യാപിക), രഹിത കൃഷ്ണകുമാര്‍ (ചെണ്ട കലാകാരി), സുബിന്‍ (ചിത്രകലാ അധ്യാപകന്‍) അര്‍ച്ചന പരമേശ്വരന്‍ (ഗായിക), അപര്‍ണ ശ്രീനാഥ് (യോഗ ട്രെയിനര്‍) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കും.
കേരള സര്‍വകലാശാലയിലെ കേരള പഠനവിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് നാടന്‍കളികള്‍ പരിശീലിപ്പിക്കുക. മേയ് 31 വരെയാണ് അവധിക്കാല ക്ലാസ്സ്. മറ്റു വിവരങ്ങള്‍ www.malayalampallikkoodam.com എന്ന വെബ്സൈറ്റില്‍. പ്രവേശനം സംബന്ധിച്ച വിവരങ്ങൾക്ക് 9188863955 (ഡോ.ജെസി നാരായണന്‍, സെക്രട്ടറി, മലയാളം പള്ളിക്കൂടം) വാട്സാപ് നമ്പറിലേക്ക് സന്ദേശമയയ്ക്കാം.