ADVERTISEMENT

തിരുവനന്തപുരം ∙ കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെ 2025-28 തിരഞ്ഞെടുപ്പ് താൽക്കാലികമായി മരവിപ്പിച്ച് കോടതി. നാലാം അഡിഷനൽ മുൻസിഫ് കോടതിയാണ് താൽക്കാലികമായി തിരഞ്ഞെടുപ്പ് മരവിപ്പിച്ച് എതിർകക്ഷികൾക്ക് നോട്ടിസ് അയക്കാൻ ഉത്തരവായത്.

തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി അഡോൾഫ് ഫ്രെഡി ലോപ്പസ്, കണ്ണൂർ സ്വദേശികളായ എം. പി. രമേശൻ, മമ്പറം പി. മാധവൻ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാസ്സർ ഇടരിക്കോട്, ജനറൽ സെക്രട്ടറി കൊല്ലം മണി എന്നിവരെ പുതിയതായി ചുമതല ഏൽക്കുന്നതിൽ നിന്ന് വിലക്കിയ കോടതി ഇരുവരും അടക്കമുളള എതിർകക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും ഉത്തരവായി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com