Activate your premium subscription today
ബത്തേരി∙ വയനാട് ജില്ലയിൽ സിപിഎമ്മിന് പുതിയ സെക്രട്ടറി. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായ കെ.റഫീഖിനെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മത്സരത്തിലൂടെയാണ് കെ.റഫീഖ് സെക്രട്ടറി സ്ഥാനത്തേക്കെത്തിയതെന്നാണ് വിവരം. നിലവിൽ സെക്രട്ടറിയായ പി.ഗഗാറിന് ഒരു തവണ കൂടി അവസരം നിലനിൽക്കെയാണ് തിരഞ്ഞെടുപ്പിലൂടെ റഫീഖ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു റഫീഖ്.
തിരുവനന്തപുരം∙ മുസ്ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദികളായാലും മുസ്ലിം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.
ബത്തേരി ∙ സിപിഎം ജില്ലാ സമ്മേളന റാലി നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ബത്തേരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പുൽപള്ളി ഭാഗത്തു നിന്ന് വരുന്ന ബസുകൾ കെഎസ്ആർടിസി പരിസരത്ത് ആളെ ഇറക്കി തിരികെ പോകണംകൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകളും വടുവൻചാൽ, അമ്പലവയൽ
ബത്തേരി∙ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കെതിരെ പാർട്ടി സമ്മേളന ചർച്ചയിൽ കടുത്ത വിമർശനം. മുഖ്യമന്ത്രിക്കെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും വിമർശനമുയർന്നു. മുഖ്യമന്ത്രി പലപ്പോഴും ധിക്കാരപരമായി പെരുമാറുന്നെന്നും പാർട്ടി സെക്രട്ടറി ചിലപ്പോഴൊക്കെ പഠിക്കാതെ വിഷയങ്ങളിലിടപെടുന്നുവെന്നും പ്രതിനിധികളിൽ
പനമരം ∙ ടൗണിൽ പഴയ നടവയൽ റോഡിൽ പാർക്കിങ് തോന്നിയപോലെ ആയതോടെ ഗതാഗത തടസ്സം പതിവാകുന്നു. ടൗണിലെത്തുന്നവർ പാതയോരത്ത് വാഹനങ്ങൾ അലക്ഷ്യമായി തലങ്ങും വിലങ്ങും നിർത്തിയിടുന്നതും ടൗണിൽ ഓട്ടോറിക്ഷകളുടെ എണ്ണം കൂടുമ്പോൾ ഈ റോഡിലേക്ക് പാർക്കിങ് നീളുന്നതും ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാരും വ്യാപാരികളും
കൽപറ്റ ∙ പഴുത്ത കാപ്പിക്കുരു തൊഴിലാളി ക്ഷാമം മൂലം വിളവെടുക്കാൻ കഴിയാതെ ഉണങ്ങി കൊഴിയുന്നു. മരപ്പട്ടിയും കുരങ്ങും കാപ്പിക്കുരുക്കൾ തല്ലിപ്പറിച്ചു നശിപ്പിക്കുന്നതും മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതും വിലവർധനയുടെ കാലത്തും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. പച്ച കാപ്പിക്കുരുവിന് അടക്കം നല്ല വിലയുള്ള
ഫുട്ബോൾ പരിശീലനം പനമരം ∙ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാംപിന്റെ സിലക്ഷൻ ട്രയൽ ഇന്ന് വൈകിട്ട് 3 ന് ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടത്തും. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കാണ് പരിശീലന ക്യാംപ്. വയസ്സ്
പുൽപള്ളി ∙ പാക്കം–കുറുവ ഇക്കോടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളെ ആകർഷിച്ച് ചങ്ങാട സവാരി. കബനിയിലെ കുളിർതെന്നലേറ്റുള്ള സവാരിയാണ് സഞ്ചാരികളെ ഏറെആകർഷിക്കുന്നത്. കാട്ടനശല്യത്തെതുടർന്ന് 7 മാസം അടച്ചിട്ട കുറുവദ്വീപ് കോടതി അനുമതിയോടെ ഒക്ടോബർ 15നാണ് വീണ്ടും തുറന്നത്. സഞ്ചാരികളുടെ എണ്ണം കാര്യമായി
മൂന്നാനക്കുഴി ∙ 101-ാം വയസ്സിലും പതിനെട്ടാം പടി കയറി അയ്യനെക്കാണാൻ മാളികപ്പുറം യാത്ര തിരിച്ചു. മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് രണ്ടാം വട്ടം ശബരിമല കയറാൻ മകളുടെ മകനോടും അവരുടെ മക്കളോടും ഒപ്പം യാത്ര തിരിച്ചത്.ഇന്നലെ വൈകിട്ട് പമ്പയിൽ എത്തിയ പാറുക്കുട്ടിയമ്മയും മൂന്ന് തലമുറയിൽ പെട്ട
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്കായി സർക്കാർ നിർമിക്കുക 1000 ചതുരശ്ര അടി വീതമുള്ള വീടുകൾ. പുനരധിവാസത്തിനുള്ള കരടു പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അവതരിപ്പിച്ച പദ്ധതിയിൽ 26നു ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും.
വൈത്തിരി∙ ‘എടോ, ഈ ആളുകളൊക്കെ നമ്മെ കാണാൻ വന്നതാണ്. നീയിങ്ങനെ പിണങ്ങി നിൽക്കാതെ അവരെ സന്തോഷത്തോടെ സ്വീകരിക്ക്’ ! കേരളത്തിന്റെ സ്വന്തം വെച്ചൂർ പശു തൊട്ടപ്പുറത്തു നിൽക്കുന്ന ആന്ധ്ര സ്വദേശി ഓഗോൾ പശുവിനോട് പറഞ്ഞു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാതെ ഗുജറാത്ത് കച്ച് സ്വദേശി കാൻക്രജ് പശു തന്റെ വലിപ്പമാർന്ന കൊമ്പുകുലുക്കി.
കൊച്ചി ∙ വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചു ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ്.
കൽപറ്റ ∙ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിലേക്ക് നാളെ വരെ പരാതികൾ നൽകാം. പരാതികൾ താലൂക്ക് ഓഫിസുകൾ മുഖേനയും അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായും നൽകാം. ഭൂമി സംബന്ധമായ വിഷയങ്ങൾ, പോക്കുവരവ്,
പനമരം ∙ പാതയോരങ്ങളിൽ ഇരുവശത്തും വളർന്നു പന്തലിച്ച കാടുകളിൽ രാപകലില്ലാത്ത പാർക്കുന്ന കാട്ടുപന്നികൾ വഴിയാത്രക്കാർക്ക് ഭീഷണി. പാതയോരത്തെ കാടുകളിൽ നിന്ന് പൊടുന്നനെ റോഡിലേക്ക് ചാടുന്ന പന്നിക്കൂട്ടം ഇരുചക്രവാഹനയാത്രക്കാർക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. രാത്രികാലങ്ങളിൽ ഇരുചക്രവാഹനത്തിന്റെ വെളിച്ചം
മുള്ളൻകൊല്ലി ∙ കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ് ലൈൻ തകരാർമൂലം മേഖലയിൽ ശുദ്ധജല വിതരണം പൂർണമായി നിലച്ചു. വെള്ളംവേണ്ടവർ ദൂരസ്ഥലങ്ങളിൽ പോകുകയാണ്. അല്ലാത്തവർ ടാങ്കറുകളെ ആശ്രയിക്കുന്നു. ക്രിസ്മസ് ആഘോഷ സമയത്ത് വെള്ളമില്ലാത്തത് ആളുകളെ പ്രതിസന്ധിയിലാക്കി. 22 വരെ ജലവിതരണം മുടങ്ങുമെന്നാണ് ഔദ്യോഗിക
ബത്തേരി ∙ പതിനാറാമത് സിപിഎം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കമുള്ള നേതാക്കൾ രാവിലെ മുതൽ തന്നെ സമ്മേളന നഗരിയിലേക്കെത്തിയിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം, ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, പി.സതീദേവി, സംസ്ഥാന
പുൽപള്ളി ∙ യേശുക്രിസ്തു നൽകിയ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉരുവിട്ട് പുൽപള്ളിയിൽ വൻ ക്രിസ്മസ് റാലിനടത്തി. മുള്ളൻകൊല്ലി ഫൊറോനയുടെ കീഴിലുള്ള 12 ഇടവകകളിലെ വിശ്വാസികൾ അണിനിരന്ന വർണശബളമായ റാലി വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷത്തിന്റെ തുടക്കമായി. താന്നിത്തെരുവിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന്
പുൽപള്ളി ∙ ആനയിറങ്ങി നിന്നാൽ കാണാത്ത വൻ ഗർത്തങ്ങളായ ഗോത്രസങ്കേതപാത നന്നാക്കാൻ പഞ്ചായത്ത് സന്നദ്ധമാണെങ്കിലും സർക്കാർ അനുമതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു 10 മാസം. പഞ്ചായത്തിലെ 20ാം വാർഡിലെ കട്ടക്കണ്ടി പണിയസങ്കേതത്തിലേക്കുള്ള റോഡ് നന്നാക്കാനുള്ള കാത്തിരിപ്പാണ് വർഷങ്ങളായി തുടരുന്നത്. കോർപസ്
മേപ്പാടി ∙ ദുരന്തമുണ്ടായി നാലരമാസത്തിനുശേഷം മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതി ഗുണഭോക്താക്കൾക്കായി സർക്കാർ തയാറാക്കിയ കരടുപട്ടികയിൽ വീണ്ടും ആക്ഷേപം. 11–ാം വാർഡായ മുണ്ടക്കൈയിലെ ഗുണഭോക്താക്കളുടെ പട്ടികയിൽ 65 ലധികം പേരുകൾ ആവർത്തിച്ചതായി ദുരന്തബാധിതർ പറയുന്നു. ഒരു വീട്ടിൽ തന്നെ രണ്ടും മുന്നും
കൽപറ്റ∙ വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സഹോദരങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരെ സംസ്കരിച്ചതിനോടു ചേർന്ന് പൂൽക്കൂട് ഒരുക്കി മാതാപിതാക്കളായ അനീഷും സയനയും. കഴിഞ്ഞ ക്രിസ്മസിന് ധ്യാനിന്റെ ആഗ്രഹപ്രകാരം നക്ഷത്രവും ലൈറ്റുകളുമെല്ലാം വീട്ടിൽ ഒരുക്കിയെങ്കിലും അതു കത്തിപ്പോയിരുന്നു. അന്ന് ധ്യാൻ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു, അടുത്ത ക്രിസ്മസിന് പുൽക്കൂടും നക്ഷത്രങ്ങളുമെല്ലാം ഒരുക്കണമെന്ന്. ഉരുൾദുരന്തം തങ്ങളെ ബാക്കി നിർത്തി ആകെയുള്ള മൂന്നു മക്കളെയും കവർന്നപ്പോഴും അവരുടെ ആഗ്രഹങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഇവർ. ആഴ്ചയിൽ ഒരു ദിവസമെങ്കിലും പുത്തുമലയിലെ ഈ സ്ഥലത്തെത്തുന്ന ഇവർ മിഠായിയും ചോക്ലേറ്റുകളും മക്കൾക്കായി സമർപ്പിക്കാറുണ്ട്.
സീനിയോറിറ്റി ലിസ്റ്റ്:കൽപറ്റ ∙ ജില്ലയിലെ പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഓഫിസ് മേധാവികൾ ലിസ്റ്റ് ഓഫിസുകളിൽ പരസ്യപ്പെടുത്തി ജീവനക്കാർക്കു പരിശോധിക്കാൻ അവസരം നൽകണം. ലിസ്റ്റ് സംബന്ധിച്ച് ജീവനക്കാർക്ക് ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കിൽ ബന്ധപ്പെട്ട
വൈത്തിരി ∙ ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയെ പുനരധിവസിപ്പിക്കുന്നതിന് സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ വയനാട് ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജിൽ സംഘടിപ്പിച്ച രാജ്യാന്തര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നടവയൽ ∙ സിറോ മലബാർ സഭയുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുനാൾ 24 മുതൽ 2025 ജനുവരി ഒന്നുവരെ. 24ന് വൈകിട്ട് 7ന് ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം കൊടിയേറ്റ് കർമം നിർവഹിക്കും. രാവിലെ 6 ന് ജപമാല, തുടർന്ന് കുർബാന, നൊവേന. 11 ന് കുരിശിന്റെ വഴി, കുർബാന. രാത്രി 7 ന് തിരുപ്പിറവി തിരുക്കർമ്മങ്ങൾ. 25 ന് രാവിലെ ആറിനും 11.30നും കുർബാന.
മാനന്തവാടി ∙ വനം നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യു ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെ കർഷക കോൺഗ്രസ് മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എസ്ഐ റാങ്കിലുള്ള
കൽപറ്റ ∙ യുജിസി മാനദണ്ഡങ്ങളും സംവരണ ചട്ടങ്ങളും കാറ്റിൽപറത്തി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അധ്യാപക നിയമനത്തിനു നീക്കം. 94 അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കു നിയമന വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിഞ്ഞദിവസം നടന്ന ബോർഡ് ഓഫ് മാനേജ്മെന്റ് യോഗത്തിൽ തീരുമാനമായി. അധ്യാപകക്ഷാമം മൂലം വെറ്ററിനറി കോളജുകളുടെയും
ബത്തേരി∙ സിപിഎം ജില്ലാ സമ്മേളനം ഇന്നു മുതൽ 23 വരെ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലും നഗരസഭ സ്റ്റേഡിയത്തിലും നടക്കും.സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കൊടിമര, പതാക ജാഥകളും പതാക ഉയർത്തലും നടന്നു. മേപ്പാടി പി.എ.മുഹമ്മദ് സ്മൃതി മണ്ഡപത്തിൽ നിന്ന് എൻ.എ. പ്രഭാകരന്റെ നേതൃത്വത്തിലെത്തിയ പതാക ജാഥയും പുൽപള്ളി
ലക്കിടി ∙ തുരങ്കപ്പാത വിരുദ്ധ സമിതി പ്രചാരണ ജാഥ നടത്തി. ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് ആവശ്യമായ പണം നൽകി പുനരധിവാസം അടിയന്തരമായി നടപ്പിലാക്കുക, വടുവൻചാൽ - പരപ്പൻപാറ- മുണ്ടേരി - നിലമ്പൂർ ചുരമില്ലാത്ത പാത നിർമിക്കുക, ചിപ്പിലിത്തോട് -
ബത്തേരി ∙ നൂൽപുഴ പഞ്ചായത്തിലെ കണ്ണംകോട് പാടശേഖരത്തിലിറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു. കൊയ്ത്തു യന്ത്രമില്ലാതെ വിളവെടുപ്പ് താമസിക്കും തോറും ആധി വർധിക്കുകയാണ് കർഷകർക്ക്. നമ്പിക്കൊല്ലി കണ്ണംകോട് ചോരംകൊല്ലി പാടത്ത് കഴിഞ്ഞ ദിവസം രാത്രിയെത്തിയ 2 കൊമ്പന്മാർ ഏക്കറു കണക്കിനു നെല്ലാണു നശിപ്പിച്ചത്. തകർന്നു
കൽപറ്റ∙ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ കരടു പട്ടിക അംഗീകരിക്കില്ലെന്ന് ദുരിതബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെ പേർ ഉൾപ്പെടാനുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. എന്നാൽ ഇതു കരടു പട്ടിക മാത്രമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചു.
കേസ് വർക്കർ: അപേക്ഷാതീയതി ദീർഘിപ്പിച്ചു കൽപറ്റ ∙ വനിതാശിശു വികസന വകുപ്പ് സാമൂഹിക സേവന സംഘടനയായ ജ്വാലയുമായി സഹകരിച്ചു നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 26 വരെ ദീർഘിപ്പിച്ചു. വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. സാമൂഹിക പ്രവർത്തനത്തിൽ
Results 1-30 of 10000