പാടന്തറയിൽ നാശംവിതച്ച് 3 കാട്ടാനകൾ

Mail This Article
ഗൂഡല്ലൂർ ∙ പാടന്തറ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായി. ഒരാഴ്ചയായി 3 കാട്ടാനകളാണ് ഈ പ്രദേശത്ത് നാശം വിതയ്ക്കുന്നത്. രാത്രിയിലെത്തുന്ന ആനകൾ രാവിലെയാണ് മടങ്ങുന്നത്. പാടന്തറ ജനം തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. കാട്ടാന മേഞ്ഞ് കൃഷിയിടങ്ങൾ പൂർണമായും തരിശു നിലങ്ങളായി മാറി. വീടിന്റെ ഗേറ്റ് തകർത്താണ് കാട്ടാനകൾ വീട്ടുവളപ്പിൽ കയറുന്നത്. ഈ പ്രദേശത്തേക്ക് കാട്ടാനകൾ വരുന്ന ഭാഗത്ത് വനാതിർത്തികളിലെ കിടങ്ങുകൾ മണ്ണ് വീണ് മൂടിപ്പോയിട്ടുണ്ട്.
കിടങ്ങുകളിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.സമീപത്തുള്ള തേയിലത്തോട്ടത്തിൽ തേയില വളർന്ന് കാടായി മാറി. എസ്റ്റേറ്റ് മാനേജ്മെന്റ് തോട്ടം വൃത്തിയാക്കിയാൽ ഈ ഭാഗത്തു കൂടി കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാം. പാടന്തറയിലെ കൗൺസിലർ ഹനീഫയുടെ നേതൃത്വത്തിൽ ഗൂഡല്ലൂർ ഡിഎഫ്ഒയെ കണ്ട് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.