ബിടെക് വൈകുന്നു; ഗേറ്റ് സ്കോറിൽ എംടെക് പ്രവേശനത്തിനൊരുങ്ങി ഐഐടി
Mail This Article
×
ബിടെക് അവസാനവർഷ പരീക്ഷ നീളുന്നതിനാൽ ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരെ പങ്കെടുപ്പിച്ച് എംടെക് ഒാൺലൈൻ ക്ലാസ് ആരംഭിക്കാൻ ഐഐടികൾ. എന്നാൽ, ബിടെക് വിജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് അന്തിമ പ്രവേശനം. ഐഐടി ഡയറക്ടർമാരുടെ യോഗമാണ് എംടെക് പ്രവേശനരീതി നിർദേശിച്ചത്.
കോവിഡ് മൂലം രാജ്യത്തെ മിക്ക സർവകലാശാലകളിലും ബിടെക് അവസാനവർഷ പരീക്ഷ നടന്നിട്ടില്ല. സെപ്റ്റംബറിൽ നടത്താൻ യുജിസി അനുമതി നൽകിയെങ്കിലും എഐസിടിഇ അനുവാദം കൂടി ലഭിക്കണം.
സെപ്റ്റംബറിലെ കോവിഡ് സ്ഥിതി ആശ്രയിച്ചാകും തുടർനടപടികൾ.
English Summary : IIT M.Tech online class
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.